മൈക്ക് കാണുമ്പോൾ ഓരോന്ന് പറയേണ്ട ഘട്ടമല്ല; മുഖ്യമന്ത്രിയും മന്ത്രിമാരും ഇപ്പോഴെങ്കിലും പക്വത കാണിക്കണം: മുഹമ്മദ് റിയാസ്

പി എ മുഹമ്മദ് റിയാസ്
കൽപ്പറ്റ: വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ളവർ അപക്വ പ്രസ്‌താവന അവസാനിപ്പിച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മൈക്ക് കാണുമ്പോൾ ഓരോ മന്ത്രിമാർവന്ന് അവർക്ക് ഇഷ്ടമുള്ളത് പറയേണ്ടഘട്ടമല്ലിത്. ഓരോ മന്ത്രിമാരും അപകടത്തെക്കുറിച്ച് ഓരോ വാദമാണ് പറയുന്നത്. മനുഷ്യനിർമിത ദുരന്തമാണെന്ന് ഒരു മന്ത്രി പറയുന്നു. എന്നാൽ മറ്റൊരുമന്ത്രി തന്റെ വകുപ്പിന്റെ പ്രശ്‌നമല്ലെന്ന് പറയുന്നു. വേറെ മന്ത്രി ഇത് പഴയ സർക്കാരിന്റെ പ്രശ്‌മാണെന്ന് പറയുന്നു. മുഖ്യമന്ത്രി കരാറുകാരെ കുറ്റപ്പെടുത്തുന്നു. കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനം ഇവിടെ നടക്കുന്നില്ലെന്നും റിയാസ് പറഞ്ഞു. കള്ളാടിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കരാറുകാരിൽ എല്ലാകുറ്റവും ആരോപിച്ചതിന്റെ ജാള്യതയിലാണ് മുഖ്യമന്ത്രി വി ഡി സതീശൻ. സർക്കാർ ഈ ദിവസങ്ങളിൽ എന്തുചെയ്യുകയായിരുന്നുവെന്ന് ജനങ്ങൾ ചോദിച്ചുതുടങ്ങി. എല്ലാവരെയും ഏകോപിപ്പിക്കാനുള്ള നിലപാടാണ് മുഖ്യമന്ത്രി കൈക്കൊള്ളേണ്ടത്. രക്ഷാപ്രവർത്തനത്തിന്റെ ആദ്യാവസാനംവരെ സിപിഐ എം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.











0 comments