എല്ലാ വ്യാപാരബന്ധവും വിച്ഛേദിക്കും; സ്പെയിനെ 'മോശം പങ്കാളി'യെന്ന് വിളിച്ച് ട്രംപ്

image: AFP
വാഷിംങ്ടൺ : നാറ്റോ ഉച്ചകോടിയിൽ സഖ്യരാജ്യമായ സ്പെയിനുമായുള്ള എല്ലാ വ്യാപാരബന്ധവും അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്.
സ്പെയിൻ ഒരു മോശം പങ്കാളിയാണെന്ന് പറഞ്ഞ ട്രംപ്, പ്രതിരോധ മേഖലയിൽ രാജ്യം ആവശ്യമായ പിന്തുണ നൽകുന്നില്ലെന്നും കൂട്ടിച്ചേർത്തു. തുടർന്ന് സ്പെയിനുമായുള്ള എല്ലാ വ്യാപാരബന്ധങ്ങളും അവസാനിപ്പിക്കാൻ ട്രഷറി സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്തു. മാഡ്രിഡുമായുള്ള ഒരു വാണിജ്യ ബന്ധത്തിനും തനിക്ക് താൽപര്യമില്ലെന്നും അമേരിക്കയിൽ നിന്ന് വലിയ സാമ്പത്തിക നേട്ടമാണ് സ്പെയിൻ കൊയ്യുന്നതെന്നും ആരോപിച്ചു.
അതേസമയം, കടുത്ത നിലപാട് സ്വീകരിച്ച അമേരിക്കയ്ക്കെതിരെ സ്പെയിൻ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. സ്പെയിൻ സ്വതന്ത്ര പരമാധികാര രാജ്യമാണെന്നും ജനാധിപത്യ മൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന തങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമിക്കരുതെന്നും സ്പെയിൻ ആരോഗ്യ മന്ത്രി മോണിക്ക ഗാർസിയ പ്രതികരിച്ചു. നയതന്ത്ര തലത്തിൽ ഇത്തരമൊരു നിലപാട് ഒട്ടും ഭൂഷണമല്ലെന്നും സ്പെയിൻ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.











0 comments