ad
Deshabhimani

ജഡ്ജിക്ക് ബോധമില്ലെന്ന പരാമർശം; കെ സുധാകരൻ നേരിട്ടെത്തി മാപ്പപേക്ഷിച്ചു

K SUDHAKARAN

കെ സുധാകരൻ

വെബ് ഡെസ്ക്

Published on Jul 08, 2026, 06:51 PM | 1 min read

കൊച്ചി: ജഡ്ജിക്ക് ബോധമില്ലെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരൻ ഹൈക്കോടതിയിൽ നേരിട്ടെത്തി മാപ്പപേക്ഷിച്ചു. സുധാകരന്റെ നിരുപാധിക മാപ്പപേക്ഷ അം​ഗീകരിച്ചുകൊണ്ട് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് കോടതി അലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു.


ഷുഹെെബ് വധക്കേസ് വിധിയുമായി ബന്ധപ്പെട്ടാണ് സുധാകരൻ ജഡ്ജിമാർക്കെതിരെ വിവാദ പരാമർശം നടത്തിയത്. കേസിൽ സിബിഐ അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ വിധിയെ ‘ജഡ്ജിക്ക് ബോധമില്ല ’ എന്നുപറഞ്ഞുകൊണ്ടായിരുന്നു സുധാകരൻ പ്രതികരിച്ചത്. പരാമർശം കോടതിയുടെ അന്തസ്സിനെ ഇകഴ്ത്തുന്നതാണെന്ന്‌ ചൂണ്ടിക്കാട്ടി അഭിഭാഷകനായ കെ ജനാർദന ഷേണായി നൽകിയ ഹർജിയിലാണ് കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്. നേരത്തേ സത്യവാങ്മൂലം മാപ്പപേക്ഷിച്ചിരുന്നെങ്കിലും നേരിട്ട് ഹാജരാകാൻ കോടതി നിർദേശിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home