ad
Deshabhimani

​ഗുജറാത്തില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ഒൻപത് വയസുകാരൻ കൊല്ലപ്പെട്ടു

wild animal

image: ndtv

വെബ് ഡെസ്ക്

Published on Jul 08, 2026, 07:36 PM | 1 min read

ഭാവ്​ന​ഗർ : ​ഗുജറാത്തിലെ ഭാവ്​ന​ഗറിൽ പുള്ളിപ്പുലിയുടെ ആക്രമണത്തെ തുടർന്ന് ഒൻപത് വയസുകാരൻ കൊല്ലപ്പെട്ടു. ഭാവ്​ന​ഗറിലെ ബംഭാനിയ ​ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം.


നിത്യ ​ഗൊണ്ടലിയ എന്ന ആൺകുട്ടിലാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെ വീടിന് സമീപത്തുള്ള കൃഷിയിടത്തിലേക്ക് പോകുന്നതിനിടെയാണ് ആക്രണമുണ്ടായത്. സമയമായിട്ടും കുട്ടി മടങ്ങിയെത്താത്തതിനെ തുടർന്ന് കൃഷിയിടങ്ങലിലും സമീപ വനപ്രദേശത്തും വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്. തെരച്ചിലിൽ പുള്ളിപ്പുലിയെന്ന് തോന്നിക്കുന്ന രണ്ട് വന്യമൃഗങ്ങളെയും കണ്ടതായി പ്രദേശവാസികൾ പറയുന്നു. കുട്ടിയെ ഉടൻ ആശുപ്തരിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു.


അതേസമയം, ആക്രമണം നടത്തിയത് പുള്ളിപ്പുലിയാണോ സിംഹമാണോ എന്ന സംശയത്തിലാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ. പ്രദേശത്ത് വന്യജീവികളുടെ ആക്രമണമുണ്ടാകുന്നത് പതിവാണെന്ന് സമീപവാസികൾ പറ‍ഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home