ബലാത്സംഗ പരാതി പറയാൻ എത്തിയ ഇരയ്ക്ക് കാത്തിരിക്കേണ്ടി വന്നത് പകലും രാത്രിയും

Photo: NDTV
മുംബൈ: ക്രൂരമായ ബലാത്സംഗ പരാതി പറയാൻ എത്തിയ ഇരയ്ക്ക് കാത്തിരിക്കേണ്ടി വന്നത് ഒരു രാവും പകലും. മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. സ്വന്തം ബന്ധുവിൽ നിന്നാണ് യുവതി മൃഗീയമായ പീഡനം നേരിട്ടത്. കൈകൾ കൂട്ടിക്കെട്ടുകയും വായിൽ തുണി തിരുകിയുമായിരുന്നു ബലാത്സംഗം. സംഭവത്തിന് ശേഷം പെൺകുട്ടിയും കുടുംബവും പൊലീസ് സ്റ്റേഷനിൽ പരാതി പറയാൻ എത്തി.
എന്നാൽ രാത്രി മുഴുവനും കുടുംബം കാത്തിരുന്നു. ഒടുവിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായതെന്ന് കുടുംബം ആരോപിച്ചു. പിന്നീട് പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. രാവിലെ 11 മണിയോടെ എത്തിയെങ്കിലും വനിതാ ഗൈനക്കോളജിസ്റ്റിനെ കാണാൻ സാധിച്ചില്ല.
നീണ്ട 10 മണിക്കൂർ നേരത്തെ കാത്തിരിപ്പിനൊടുവിലാണ് പെൺകുട്ടിക്ക് ഡോക്ടറെ കാണാനായത്. കുടുംബം പലതവണ ആശുപത്രിയിൽ കയറിയിറങ്ങിയെങ്കിലും രാത്രി ഒമ്പത് മണി ആയിട്ടും ആവശ്യമായ ഡോക്ടർ ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്. സംഭവത്തിൽ നാട്ടുകാരിൽ നിന്നും വ്യാപക പ്രതിഷേധം ഉയർന്നു. ഇരയോടുള്ള പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും സമീപനമാണ് വ്യാപക വിമർശനത്തിന് ഇടയാക്കിയത്.











0 comments