'കുതിരക്കച്ചവടം' പൂർണം; മഹാരാഷ്ട്രയിൽ 6 വിമത എംപിമാർ ശിവസേന ഷിൻഡെ വിഭാഗത്തിൽ ചേർന്നു

മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ (യുബിടി) നിന്ന് കൂറുമാറിയ ആറ് ലോക്‌സഭാ എംപിമാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു. സഞ്ജയ് ദേശ്മുഖ് (യാവത്മാൽ), സഞ്ജയ് ജാദവ് (പർഭാനി), സഞ്ജയ് ദിന പാട്ടീൽ (മുംബൈ നോർത്ത് ഈസ്റ്റ്), നാഗേഷ് പാട്ടീൽ-അഷ്ടികർ (ഹിംഗോളി), ഓംപ്രകാശ് രാജേണിംബാൽക്കർ (ധാരാശിവ്), ഭൗസാഹെബ് വാക്ചൗരെ (ഷിർഡി) എന്നിവരാണ് കൂറുമാറിയത്. മുംബൈയിൽ വച്ച് ഷിൻഡെയുടെയും മറ്റ് മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിലാണ് ഇവർ പാർടിയിൽ ചേർന്നത്.
ഈ കൂറുമാറ്റത്തോടെ 'ഓപ്പറേഷൻ ടൈഗർ' പൂർണമായുെന്ന് ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. ബാലാസാഹേബ് താക്കറെയുടെ ആശയങ്ങൾ പിന്തുടരുന്ന 'യഥാർഥ' ശിവസേനയിലാണ് ഈ എംപിമാർ ചേർന്നതെന്നാണ് ഷിൻഡെ അവകാശപ്പെട്ടത്. 2022 ജൂണിലണ് ഷിൻഡെ വിഭാഗം രൂപീകരിച്ചത്. ശിവേനയിൽ ഇപ്പോൾ നടന്നത് ഏറ്റവും വലിയ രണ്ടാമത്തെ പിളർപ്പാണെന്നും ഷിൻഡേ പറഞ്ഞു.
ഇതോടെ ബിജെപി സ്ഥിരം തന്ത്രമാക്കി മാറ്റിയിട്ടുള്ള കൂറുമാറ്റ രാഷ്ട്രീയത്തിന്റെ പ്രതിഫലനം മഹാരാഷ്ട്ര ഭരണത്തിലും ഒരിക്കൽ കൂടി എത്തുകയാണ്. അയോഗ്യരാക്കപ്പെടുന്നത് ഒഴിവാക്കാൻ ആവശ്യമായ എണ്ണത്തോടെയാണ് എംപിമാർ ഷിൻഡെ വിഭാഗത്തിലെത്തിയത്. ഇത് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് വലിയ തിരിച്ചടിയായി.










0 comments