ad
Deshabhimani

തെലുങ്ക് സിനിമാ ലൊക്കേഷനില്‍ പടയപ്പയെത്തി; ഷൂട്ടിങ് നിര്‍ത്തിവെച്ച് അണിയറപ്രവര്‍ത്തകര്‍

padayappa
വെബ് ഡെസ്ക്

Published on Jun 22, 2026, 07:10 PM | 1 min read

മൂന്നാർ : തെലുങ്ക് സിനിമാ ലൊക്കേഷനിലേക്ക് പടയപ്പ എന്ന കാട്ടാനയുടെ അപ്രതീക്ഷിത സാന്നിധ്യം. മൂന്നാറിലെ പ്രശസ്തമായ കുണ്ടള ഗോൾഫ് ക്ലബ്ബിലേക്കാണ് പടയപ്പയെത്തിയത്.


ആനയെ കണ്ട് ഭയന്ന് സെറ്റിലുണ്ടായിരുന്നവർ ഗോൾഫ് ക്ലബ്ബിനുള്ളിലേക്ക് കയറുകയായിരുന്നു. തുടർന്ന് ഷൂട്ടിങ്ങ് നിർത്തിവെച്ചതായാണ് റിപ്പോർട്ട്. കാട്ടാനയെത്തിയെന്ന് അറിഞ്ഞ് വനംവകുപ്പിന്റെ ആർആർടി സംഘം സ്ഥലത്തെത്തി കാട്ടാനയെ വനത്തിനുള്ളിലേക്ക് തുരത്തുകയായിരുന്നു. തെലുങ്ക് സംവിധായകൻ അജയ് ഭൂപതി സംവിധാനം ചെയ്യുന്ന 'ശ്രീനിവാസ മാങ്കപുരം' എന്ന പുതിയ സിനിമയുടെ ലൊക്കേഷനിലേക്കാണ് പടയപ്പയുടെ മാസ് എൻട്രി. ഒരാഴ്ചയായി കുണ്ടള, ചെണ്ടുവര, ചിറ്റുവര എന്നീ ഭാഗത്താണ് പടയപ്പയുടെ സാന്നിധ്യമുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home