ad
Deshabhimani

വാട്‌സാപ്പിനെ നയിക്കാൻ ഇന്ത്യക്കാരൻ; ക്രെഡ് സ്ഥാപകൻ കുനാൽ ഷാ തലപ്പത്തേക്ക്

kunal shah
വെബ് ഡെസ്ക്

Published on Jun 22, 2026, 07:42 PM | 1 min read

കലിഫോർണിയ: വാട്സാപ്പിന്റെ തലപ്പത്തേക്ക് ഇന്ത്യക്കാരനെത്തുന്നു. ക്രെഡ് മേധാവി കുനാൽ ഷായാണ് ഇനി വാട്സാപ്പ് നയിക്കുക. 2019 മുതൽ ഈ സ്ഥാനത്തുണ്ടായിരുന്ന വിൽ കാത്കാർട്ടിന് പകരമാണ് അദ്ദേഹം എത്തുന്നത്. 2015ൽ സ്നാപ്ഡീൽ ഏറ്റെടുത്ത ഓൺലൈൻ റീചാർജ് പ്ലാറ്റ്‌ഫോമായ ഫ്രീചാർജിന്റെ സഹസ്ഥാപകനാണ്. പിന്നീടാണ് ക്രെഡിറ്റ്-കാർഡ് ബിൽ പേയ്‌മെന്റ് റിവാർഡ് പ്ലാറ്റ്‌ഫോമായ ക്രെഡ് സ്ഥാപിച്ചത്.


പേയ്‌മെന്റുകൾ, ബിസിനസ് മെസേജിങ്, എഐ ഫീച്ചറുകൾ എന്നിവ മെച്ചപ്പെടുത്തി വാട്‌സാപ്പിനെ അടുത്ത തലത്തിലേക്ക് വികസിപ്പിക്കാനാണ് മെറ്റ ലക്ഷ്യമിടുന്നത്. ഇതിനായി ഷായുടെ മികവും ആഗോള കാഴ്ചപ്പാടും സഹായകമാകുമെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു.


ലോകത്തിലെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിൽ, പ്രത്യേകിച്ച് ബിസിനസ് മെസേജിങ്ങിലും പേയ്‌മെന്റുകളിലും വാട്സാപ്പിന്റെ ഭാവി വളർച്ചയ്ക്ക് ഷായുടെ നിയമനം നിർണായകമായിരിക്കും. ഷാ പടിയിറങ്ങുന്നതോടെ മിറ്റെൻ ഇടക്കാല സിഇഒ ആയി ചുമതലയേൽക്കും. ഷാ കമ്പനിയിൽ ഓഹരി ഉടമയായി തുടരും. വാട്സാപ്പ് മേധാവിയായിരുന്ന ആയിരുന്ന വിൽ കാത്കാർട്ട് മെറ്റയിലെ പുതിയ സ്ഥാനത്തേക്ക് മാറും.


ക്രെഡിൽ മെറ്റയ്ക്ക് ന്യൂനപക്ഷ നിക്ഷേപം മാത്രമാണുള്ളതെന്നും അംഗങ്ങളുടെ ഡാറ്റയിലേക്ക് മെറ്റയ്ക്ക് പ്രവേശനം ഉണ്ടാകില്ലെന്നും കുനാൽ ഷാ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും 8,500 കോടയുടെ നിക്ഷേപം മെറ്റ നടത്തുമെന്നാണ് റിപ്പോർട്ടുകൾ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home