ad
Deshabhimani

മരിച്ചയാളുടെ പേരിൽ ലക്ഷങ്ങളുടെ ശമ്പളത്തട്ടിപ്പ്; മഹാരാഷ്ട്രയിൽ പഞ്ചായത്ത് രാജ് വകുപ്പിന്റെ അഴിമതി പുറത്ത്

Maharashtra.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 23, 2026, 05:55 PM | 1 min read

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ മരിച്ചയാളുടെ പേരിൽ വ്യാജ രേഖകൾ ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായി കണ്ടെത്തി. പത്തുവർഷം മുമ്പ് മരിച്ച വ്യക്തിയെ ഗ്രാമപഞ്ചായത്ത് ജീവനക്കാരനായി രേഖകളിൽ നിലനിർത്തി 80 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.


പഞ്ചായത്ത് രാജ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ അഴിമതി നടന്നതെന്നാണ് സൂചന. ഗ്രാമപഞ്ചായത്തിലെ ശുചീകരണ തൊഴിലാളിയായിരുന്ന വ്യക്തിയുടെ പേരിലാണ് തട്ടിപ്പ് നടന്നത്.


ഇയാൾ മരിച്ച വിവരം മറച്ചുവെച്ച് ബാങ്ക് അക്കൗണ്ടുകൾ വഴിയും വ്യാജ മസ്റ്റർ റോളുകൾ വഴിയും കൃത്യമായി ശമ്പളം കൈപ്പറ്റുകയായിരുന്നു. വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്.


സംഭവത്തിൽ നിലവിലെയും മുൻപത്തെയും ഏതാനും പഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊതുമുതൽ ദുരുപയോഗം ചെയ്തതിനും വഞ്ചനാക്കുറ്റത്തിനുമാണ് കേസ്.


സമാനമായ രീതിയിൽ ജില്ലയിലെ മറ്റ് പഞ്ചായത്തുകളിലും തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അഴിമതിക്ക് പിന്നിൽ രാഷ്ട്രീയ സ്വാധീനമുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home