ad
Deshabhimani

മഹാരാഷ്ട്രയിൽ കാറിൽ ഇരുമ്പ് ഗാർഡ് റെയിൽ തുളച്ചുകയറി; ഡോക്ടർമാരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

car accident

അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വെബ് ഡെസ്ക്

Published on Aug 03, 2026, 12:25 PM | 1 min read

പാൽഘർ: മഹാരാഷ്ട്രയിലെ മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ ഉണ്ടായ അപകടത്തിൽ ഡോക്ടർമാരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്. അതിവേഗത്തിൽ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഹൈവേയിലെ സുരക്ഷാ ഗാർഡ് റെയിലിൽ ഇടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്.


മുംബൈയിൽ നിന്ന് ഗുജറാത്തിലേക്ക് പോവുകയായിരുന്ന കാർ ഞായറാഴ്ച പാൽഘറിന് സമീപത്താണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലെ ഇരുമ്പ് സുരക്ഷാ വേലിയിൽ ഇടിക്കുകയായിരുന്നു.


ഇടിയുടെ ആഘാതത്തിൽ 10 മുതൽ 15 അടി വരെ നീളമുള്ള ഗാർഡ് റെയിലിന്റെ ഭാഗം കാറിന്റെ മുൻഭാഗം തുളച്ച് അകത്തേക്ക് കയറി പിന്നിലൂടെ പുറത്തേക്ക് നീണ്ടു. അപകടത്തിൽ വാഹനം സാരമായി തകർന്നു.


car accident 2


അതിവേഗത്തിലായിരുന്ന കാർ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് വാഹനം ഹൈവേ സുരക്ഷാ ബാരിയറിൽ ഇടിക്കുകയായിരുന്നു.


അപകടവിവരം അറിഞ്ഞതോടെ പ്രദേശവാസികളും ഹൈവേ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കാറിനുള്ളിൽ കുടുങ്ങിയ ഡോക്ടർ ദമ്പതികളെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്.


പരിക്കേറ്റ ഇരുവരെയും ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനിതാ ഡോക്ടറുടെ നില ഗുരുതരമായതിനെ തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home