പിൻഗാമിയെ തേടി എൻസിപി, സുനേത്ര പവാര്‍ ചര്‍ച്ചകളിൽ

മുംബൈ: മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ ഭാര്യ സുനേത്രാ പവാറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാൻ നീക്കം. അജിത് പവാറിന്റെ വിയോഗത്തെത്തുടർന്ന്എൻ സി പിയിൽ ഉടലെടുത്ത നേതൃത്വ പ്രതിസന്ധികൾക്കിടെയാണ് ചര്‍ച്ചകൾ. നിലവിൽ അവർ രാജ്യസഭാംഗമാണ്.
സുനേത്രയെ തന്നെ പാർട്ടിയുടെ ഇടക്കാല അധ്യക്ഷയാക്കാനുമുള്ള തീരുമാനവുമായി മുന്നോട്ട് പോകനുള്ള ചര്‍ച്ചകൾക്കാണ് മുൻതൂക്കം എന്നാണ് റിപ്പോര്‍ട്ടുകൾ. എംഎൽഎമാരെയെല്ലാം ഒന്നിച്ചുനിർത്തി കരുതലോടെ പ്രതിസന്ധി മറികടക്കണം. അകത്തു നിന്നും പുറത്തു നിന്നും വെല്ലുവിളികൾ ഉയരാം.
ബി.ജെ.പിമുന്നണിയോടൊപ്പം നിൽക്കുമ്പോഴും പാർട്ടിയെ നിലനിർത്താൻ കഴിയുന്ന നേതാവിനെയാണ് ആവശ്യം. ബിജെപി പതിവ് രാഷ്ട്രീയ തന്ത്രം ഉപയോഗിച്ച് പാര്‍ട്ടിയെ വീണ്ടും ഭിന്നിപ്പിക്കുമോ എന്ന ആശങ്ക പരക്കെ ഉയരുന്നു. എൻസിപിയുടെ തകര്‍ച്ച അവരുടെ ദീര്‍ഘകാല ലക്ഷ്യമാണ്.
അജിത് പവാര്‍ എൻസിപി ഐക്യം ലക്ഷ്യമിട്ടുള്ള തന്റെ നീക്കങ്ങൾക്ക് പ്രായോഗിക തലത്തിൽ തന്നെ തുടക്കമിട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരു വിഭാഗവും സഹകരിച്ച് മത്സരിക്കയും ചെയ്തു. എന്നാൽ ഇത് തകര്‍ക്കുക എന്നത് ബിജെപി ആവശ്യമാണ്.
നേതാവിന്റെ വിയോഗത്തോടെ ഈ വെല്ലുവിളി കടുത്തതാവുകയും ചെയ്തിരിക്കയാണ്. 41എം എൽ എ മാരാണ് ഇപ്പോൾ പാര്‍ട്ടിക്ക് ഉളളത്.ഇവരുടെ പിന്തുണയില്ലാതെ തന്നെ മഹായുതി സര്‍ക്കാരിന് ഭൂരിപക്ഷമുണ്ട്. ഇത് അവസരമാക്കി പാര്‍ട്ടിക്കെതിരെ നീക്കങ്ങൾ പ്രതീക്ഷിക്കാം. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് സുനേത്ര പവാറിലേക്ക് പെട്ടെന്ന് എത്തിച്ചേരുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ.
നിയമസഭാകക്ഷി നേതാവായും സുനേത്രാ പവാറിന്റെ പേര്തന്നെയാണ് പരിഗണിക്കുന്നത്.ബാരാമതിയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സുനേത്രാ പവാർ സ്ഥാനാർഥിയാക്കുക എന്നാണ് തീരുമാനം.
അജിത് പവാറിന്റെ മരണം പിന്തുടർച്ചയെക്കുറിച്ചുള്ള ചോദ്യത്തിനൊപ്പം എൻ സി പി വിഭാഗങ്ങളുടെ ലയന സാധ്യതയും ചര്‍ച്ചകളിൽ കൂടുതൽ ഉയര്‍ത്തിക്കൊണ്ടു വരാൻ ഇടയാക്കിയിട്ടുണ്ട്. ശരദ് പവാറും കളം വിടുന്നതായുള്ള സൂചനകളിലാണ്.
2024-ൽ ശരദ്പവാറിന്റെ മകളായ സുപ്രിയാ സുലെയ്ക്കെതിരേ ബാരാമതി ലോക്‌സഭാ സീറ്റിൽ മത്സരിച്ചാണ് സുനേത്രാ പവാര്‍ രാഷ്ട്രീയ രംഗത്ത് പുന:പ്രവേശനം നടത്തിയത്.പക്ഷെഅന്ന് അവർ പരാജയപ്പെടുകയായിരുന്നു. പിന്നീട് 2024-ൽ മഹായുതി സ്ഥാനാർഥിയായി രാജ്യസഭയിലേക്ക് എതിരില്ലാതെഎത്തി. പാർലമെന്ററി റോളിനു പുറമേ, അവർ ബാരാമതി ടെക്സ്റ്റൈൽ കമ്പനിയുടെ അധ്യക്ഷയും പരിസ്ഥിതി ഫോറം ഓഫ് ഇന്ത്യയുടെ സിഇഒയുമായി സേവനമനുഷ്ഠിക്കുന്നു.
അജിത് പവാറിന്റെ മകൻ പാർഥ് മാവലിൽനിന്ന് മത്സരിച്ചിരുന്നു.പക്ഷേ തോൽവി ഏറ്റു വാങ്ങി.തുടർന്ന് സജീവരാഷ്ട്രീയത്തിൽ നിന്നും അകന്ന് കഴിയുകയായിരുന്നു.
അമ്മാവൻ ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) വിഭാഗത്തിൽ നിന്ന് വേർപിരിഞ്ഞ് 2023 ൽ ബിജെപി-ശിവസേന സഖ്യത്തിൽ ചേർന്ന മുതിര്‍ന്ന നേതാവായ അജിത് പവാറിന്റെ മരണം മൂലമുണ്ടായ പെട്ടെന്നുള്ള ശൂന്യത പാര്‍ട്ടിയിൽ ഒതുങ്ങുന്നത് മാത്രവുമല്ല. പവാർ കുടുംബത്തെയും സംസ്ഥാനത്തെ അധികാര സന്തുലിതാവസ്ഥയെയും സ്വാധീനിക്കുന്നതുമാണ്.










0 comments