ad
Deshabhimani

നേപ്പാൾ ദുരന്തത്തിപ്പെട്ട തമിഴ്നാട് സ്വദേശികളുടെ വിവരങ്ങൾ ലഭിക്കണം; മദ്രാസ് ഹൈക്കോടതിയിൽ ഹർജി

Madras.jpg
വെബ് ഡെസ്ക്

Published on Aug 28, 2026, 11:34 AM | 1 min read

ചെന്നൈ: നേപ്പാൾ മിന്നൽ പ്രളയത്തിൽപെട്ട തമിഴ്നാട് സ്വദേശികളുടെ സ്ഥിരീകരിച്ച വിവരങ്ങൾ ലഭിക്കണമെന്നും അവരെ സുരക്ഷിതമായി തിരികെയെത്തിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ പൊതു താല്പര്യ ഹർജി.


അഭിഭാഷകനായ എഎഫ് പർവേഷ് മുഷ്‌റഫ് നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിനെയും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി മിനിസ്റ്റർ (കോൺസുലർ) ഉൾപ്പെടെയുള്ളവരെയും എതിർകക്ഷികളാക്കിയിട്ടുണ്ട്. തീർത്ഥാടനത്തിനായി നേപ്പാളിലെത്തി പ്രളയത്തിൽ കുടുങ്ങിപോയവരുടെ കണക്കോ വ്യക്തിഗത വിവരങ്ങളോ ഇതുവരെ കേന്ദ്രം ശരിയായി പുറത്തുവിട്ടിട്ടില്ല.


ഇതാണ് ഹർജിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കുംഭകോണം കേന്ദ്രീകരിച്ചുള്ള 57 അംഗ തീർത്ഥാടക സംഘത്തിലെ ചിലർ സുരക്ഷിതമാണ് എന്ന വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത് അനൗദ്യോഗിക രേഖകളാണ്. ഇത്രയും വലിയ ഒരു ദുരന്തത്തിൽ മാധ്യമങ്ങളിൽ നിന്നുള്ള വിവരങ്ങളോ അനൗദ്യോഗിക രേഖകളോ മാത്രം കണക്കിലെടുക്കാൻ സാധിക്കില്ലെന്നും ഹർജിയിൽ പറയുന്നു.


ടൂർ ഓപ്പറേറ്റർമാരിൽ നിന്നുള്ള വിവരങ്ങളിൽ നിന്ന് 103 ഓളം തീർത്ഥാടകർ നേപ്പാളിലേക്ക് ഈ സമയം പോയി എന്നറിയാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിലും യാതൊരു വ്യക്തതയുമില്ല. രാജ്യത്ത് പുറത്ത് സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ പെട്ടുപോകുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷാ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്നും ഹർജിയിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home