ad
Deshabhimani

കരൂർ ദുരന്തം; ഹർജികൾ ഇന്ന് പരിഗണിക്കും, ജാമ്യാപേക്ഷ നൽകി ടിവികെ നേതാക്കൾ

Vijay TVK.jpg
വെബ് ഡെസ്ക്

Published on Oct 27, 2025, 02:45 PM | 1 min read

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട ഏഴു ഹർജികൾ മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് മണീന്ദ്ര മോഹൻ ശ്രീവാസ്തവയും ജസ്റ്റിസ് ജി. അരുൾ മുരുകനും അടങ്ങുന്ന ബെഞ്ചാണ് കേസുകൾ പരിഗണിക്കുക.


സംസ്ഥാനത്ത് രാഷ്ട്രീയ റാലികൾ നടത്തുന്നതിന് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ (എസ്.ഒ.പി.) രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഉൾപ്പെടെയാണ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.


അതേസമയം, ദുരന്തവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആറിൽ പേരുള്ള ടി.വി.കെ.യുടെ പ്രധാന നേതാക്കൾ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. പാർട്ടിയുടെ രണ്ടാമൻ എന്നറിയപ്പെടുന്ന ബിസ്സി ആനന്ദ്, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി നിർമ്മൽ കുമാർ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.


കൂടാതെ, സോഷ്യൽ മീഡിയയിൽ പ്രകോപനപരമായ പോസ്റ്റ് ഇട്ടതിന് തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടി.വി.കെ. നേതാവ് ആധവ് അർജുനനും ഹർജി നൽകിയിട്ടുണ്ട്.


നേപ്പാളിലെയും ശ്രീലങ്കയിലെയും പോലെ യുവാക്കൾ നയിക്കുന്ന വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്നതാണ് പോസ്റ്റ് എന്നായിരുന്നു പൊലീസിന്റെ ആരോപണം. കരൂർ ദുരന്തത്തിൽ സി.ബി.ഐ. അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടതിൻ്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഹർജികൾ പരിഗണിക്കുന്നത്. സുപ്രീം കോടതി റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് അന്വേഷണം നിരീക്ഷിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home