ad
Deshabhimani

ജബൽപൂർ ബോട്ടപകടം: ക്രൂയിസ് ബോട്ട് പൈലറ്റിനെയും ജീവനക്കാരെയും പിരിച്ചുവിട്ടു

Jabalpur.jpg
വെബ് ഡെസ്ക്

Published on May 02, 2026, 12:08 PM | 1 min read

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ബോട്ട് അപകടത്തെത്തുടർന്ന് കടുത്ത നടപടിയുമായി അധികൃതർ. അപകടത്തിൽപ്പെട്ട ക്രൂയിസ് ബോട്ടിന്റെ പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു.


ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന പ്രാഥമിക കണ്ടെത്തലിനെത്തുടർന്നാണ് നടപടി. ജബൽപൂരിലെ വിനോദസഞ്ചാര കേന്ദ്രമായ ഭേഡാഘട്ടിന് സമീപമുള്ള നർമ്മദ നദിയിലാണ് അപകടം നടന്നത്. വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിയുകയായിരുന്നു.


ബോട്ടിന്റെ ശേഷിയേക്കാൾ കൂടുതൽ ആളുകളെ കയറ്റിയതാണ് അപകടത്തിന് പ്രധാന കാരണമായതെന്ന് സൂചനയുണ്ട്. കൂടാതെ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ജീവനക്കാർ വീഴ്ച വരുത്തിയതായും കണ്ടെത്തി. അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഒമ്പത് പേരുടെ ജീവൻ രക്ഷിക്കാനായില്ല.


മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മധ്യപ്രദേശ് സർക്കാർ ഉത്തരവിട്ടു. ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.


വിനോദസഞ്ചാര ബോട്ടുകൾക്ക് കർശനമായ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. പരിക്കേറ്റവർ ജബൽപൂരിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home