ബിജെപി നേതാവിന് കോൺഗ്രസിന്റെ വക അനുസ്മരണം

കഴക്കൂട്ടം : ബിജെപി നേതാവിന്റെ അനുസ്മരണം സംഘടിപ്പിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി. ബിജെപി ജില്ലാ കമ്മിറ്റി അംഗം സുശീലന്റെ അനുസ്മരണമാണ് പൗണ്ട്കടവ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ചത്. സുശീലന്റെയും കെപിസിസി സെക്രട്ടറി സി മോഹനചന്ദ്രന്റെയും അനുസ്മരണ സദസ്സുകളാണ് നടത്തിയത്. ഒരു ബാനറിൽ ഇരുവരുടെയും ചിത്രങ്ങൾ വച്ചായിരുന്നു പരിപാടി.
കുളത്തൂർ ജങ്‌ഷനിൽ നടന്ന പരിപാടി കെപിസിസി വൈസ് പ്രസിഡന്റ് ടി ശരത്‌ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. നിർവാഹക സമിതി അംഗം ജെ എസ് അഖിൽ, മണ്ഡലം സെക്രട്ടറി പ്രമോദ്, കോൺഗ്രസ് നേതാക്കൾ മൺവിള രാധാകൃഷ്ണൻ, ആറ്റിപ്ര സുരേഷ്, അനിൽകുമാർ തുടങ്ങിയവരും പങ്കെടുത്തു. കോർപറേഷൻ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കൂട്ടുകെട്ടാണ് മറനീക്കി പുറത്തുവന്നത്.
ബിജെപി ജില്ലാ കമ്മിറ്റി അംഗം സുശീലൻ– കെപിസിസി സെക്രട്ടറി സി മോഹന ചന്ദ്രൻ– അനുസ്മരണ സദസ്സ് കെപിസിസി വൈസ് പ്രസിഡന്റ് ടി ശരത്‌ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു









0 comments