എറണാകുളവും വ്യത്യസ്തമല്ല; കനത്ത മഴയും വെള്ളക്കെട്ടും കടലാക്രമണ ഭീഷണിയും

കൊച്ചി: എറണാകുളം ജില്ലയിൽ കനത്ത മഴ തുടരുന്നു. പെരിയാർ അടക്കമുള്ള നദികളിലെ ജലനിരപ്പ് ഉയരുകയാണ്. മഴ നിർത്താതെ പെയ്താൽ ഡാമുകളിൽ വെള്ളം നിറയുന്ന സാഹചര്യം ഉണ്ടാവുകയും ഡാം തുറക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ പോകുമെന്നുമാണ് റിപ്പോർട്ട്.
മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. മരച്ചില്ലകൾ ഒടിഞ്ഞു.ജില്ലയിൽ കഴിഞ്ഞ ദിവസം മഴയ്ക്ക് ശമനമുണ്ടായിരുന്നു. അതിനാൽ തന്നെ വലിയ തോതിൽ വീണ്ടും മഴ പെയ്യില്ലെന്നായിരുന്നു പ്രതീക്ഷ.എന്നാൽ ഇന്നലെ രാത്രി മുതൽ ശക്തമായ മഴയും കാറ്റുമുണ്ടാവുകയായിരുന്നു. നഗരത്തിലടക്കം കനത്ത മഴ പെയ്തിട്ടുണ്ട്. എംജി റോഡിൽ വലിയ വെള്ളക്കെട്ടനുഭവപ്പെട്ടു. നഗരത്തിൽ മഴ പെയ്താൽ വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങളിലാകെ ഇന്നലത്തെ മഴയിലും വെള്ളക്കെട്ടുണ്ടായി.
മഴക്കാല പൂർവ്വ ശുചീരണങ്ങൾ ഒന്നും തന്നെ നഗരസഭ അധികൃതർ നടത്താത്തതിനാലാണ് ഇത്തരത്തിൽ പെട്ടെന്ന് തന്നെ വെള്ളക്കെട്ടുണ്ടായതെന്ന വലിയ ആരോപണവും നാട്ടുകാർ ഉയർത്തി. മലയോര മേഖലയിലും ശക്തമായ മഴയും കാറ്റും ഉണ്ടായി. ഇവിടങ്ങളില്‍ മണ്ണിടിച്ചിൽ സാധ്യതയുമുള്ളതായി മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ മണ്ണിടിച്ചിലുണ്ടായി.
അതേസമയം, മഴ ഇതുപോലെ തുടര്‍ന്നാല്‍ ജില്ല കൂടുതൽ ദുരിതത്തിലേക്ക് പോകുക.










0 comments