ad
Deshabhimani

അതിശക്തം കാലവർഷം; സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളിൽ അവധി, എറണാകുളത്തും ഭാ​ഗിക അവധി

Ranni Town Rain Flood
വെബ് ഡെസ്ക്

Published on Aug 03, 2026, 07:22 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഞായറാഴ്ച അർധരാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി ശക്തമായ കാറ്റും മഴയുമാണ് ഉണ്ടായത്. ഇതുസംബന്ധിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് (ആ​ഗസ്ത് 3) 11 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ ഭാ​ഗികമായാണ് വിദ്യാഭ്യാസ സ്ഥപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.


കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.


കോതമംഗലം, മുവാറ്റുപുഴ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ് എറണാകുളം ജില്ലയിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമാണെന്നും കളക്ടർ അറിയിച്ചു. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home