ad
Deshabhimani

print edition മോദിയെപ്പറ്റിയുള്ള പരാമർശങ്ങൾ; മധു കിശ്‌വറിന്റെ വെളിപ്പെടുത്തലിൽ പൊലീസ് റിപ്പോർട്ടുതേടി കോടതി

modi madhu kishwar
വെബ് ഡെസ്ക്

Published on Apr 13, 2026, 12:43 AM | 1 min read

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ഉന്നത ബിജെപി നേതാക്കൾക്കെതിരെ വൻ വെളിപ്പെടുത്തൽ നടത്തിയ അക്കാദമിക് പണ്ഡിതയും എഴുത്തുകാരിയുമായ മധു കിശ്‌വർ, എക്‌സിൽ നടത്തിയ പ്രതികരണങ്ങളെ കുറിച്ച് പൊലീസിനോട്‌ റിപ്പോർട്ടുതേടി വാരാണസി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി.


മോദിക്ക് സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ട് എന്നതടക്കം ഗുരുതര ആരോപണങ്ങളാണ് മോദിയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന പ്രൊഫ. മധു കിശ്‌വർ നടത്തിയത്. മോദിയുടെ ഏറ്റവും വിശ്വസ്‌തയായിരുന്ന മധു കിശ്‌വർ 2014ൽ അദ്ദേഹത്തെപറ്റി പുസ്തകം രചിച്ചിരുന്നു. എന്നാൽ, അടുത്തിടെയായി മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് തുടങ്ങിയ മുതിർന്ന ബിജെപി നേതാക്കൾക്കെതിരെ ഗുരുതര വെളിപ്പെടുത്തലാണ് അവർ സ്വന്തം എക്സ് അക്കൗണ്ട് വഴി നടത്തിയത്. ബിജെപി ലീഗൽ സെൽ നേതാവ്‌ ശശാങ്ക് ശേഖർ ത്രിപാഠിയാണ് വാരാണസി കോടതിയിൽ മാനനഷ്‌ടക്കേസ്‌ ഫയൽ ചെയ്തത്. ഏപ്രിൽ 15-ന് കോടതി കേസ് വീണ്ടും പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home