Deshabhimani

print edition തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കണം; പ്രധാനമന്ത്രിക്ക് എം എ ബേബിയുടെ കത്ത്

MA BABY

എം എ ബേബി

avatar
സ്വന്തം ലേഖകൻ

Published on Nov 28, 2026, 01:30 AM | 2 min read

ന്യൂഡൽഹി: തൊഴിൽ കോഡുകൾ പിൻവലിക്കുന്നതടക്കം സിഐടിയു മുന്നോട്ടുവയ്‌ക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി കത്തിലൂടെ ആവശ്യപ്പെട്ടു.


-‘ഫിക്കി വാർഷികത്തിൽ താങ്കൾ നടത്തിയ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിലാണ്‌ കത്ത്‌. ജീവനക്കാരുടെ വേതനം കൂട്ടാനും എണ്ണം കൂട്ടാനും തയ്യാറായോ എന്ന്‌ വ്യവസായികളോട്‌ താങ്കൾ ചോദിച്ചു. എത്ര കിട്ടിയാലും വ്യവസായികളുടെ ആർത്തി മാറില്ലെന്നും താങ്കൾ പറഞ്ഞു. 12 വർഷത്തെ ഭരണപരാജയമാണ്‌ താങ്കൾ സൂചിപ്പിച്ചത്‌. നികുതി ഇളവുകളുടെയും മറ്റും നേട്ടം പങ്കുവയ്‌ക്കാൻ ഇന്ത്യൻ കോർപ്പറേറ്റുകൾക്ക്‌ കഴിഞ്ഞിട്ടില്ല. കോർപ്പറേറ്റ്‌ നികുതി 30 ശതമാനത്തിൽ നിന്നും 22 ശതമാനമായി കുറച്ചിട്ടും ജീവനക്കാരുടെ വേതനം ഇടിഞ്ഞു. 2017 മുതൽ 2024 വരെയുള്ള കാലയളവിൽ ശമ്പളക്കാരായ പുരുഷൻമാരുടെ വരുമാനം 6.4 ശതമാനവും സ്‌ത്രീകളുടേത്‌ 12.5 ശതമാനവും ഇടിഞ്ഞു. അതേസമയം കോർപ്പറേറ്റ്‌ ലാഭം കുതിച്ചുയർന്നു. 2020–2026 കാലയളവിൽ നിഫ്‌റ്റി 500 കമ്പനികളുടെ വരുമാനം 28.7 ശതമാനമെന്ന വാർഷികനിരക്കിൽ വളർന്നു. ധനഇതര കോർപ്പറേറ്റുകളുടെ ലാഭം 2021 ലെ 2.5 ലക്ഷം കോടി രൂപയിൽ നിന്നും 7.1 ലക്ഷം കോടി രൂപയിലെത്തി.


രാജ്യത്തെ ആകെ സമ്പത്തിന്റെ 40 ശതമാനം കൈയാളുന്നത്‌ ഒരു ശതമാനം അതിസമ്പന്നരാണ്‌. മുകൾത്തട്ടിലുള്ള 10 ശതമാനവും താഴെത്തട്ടിലുള്ള 50 ശതമാനവും തമ്മിലുള്ള വരുമാനവ്യത്യാസം 12 വർഷത്തിനിടെ കൂടുതൽ വർധിച്ചു. നവലിബറൽ സാമ്പത്തികനയങ്ങളുടെ ഘടനാപരമായ തകർച്ചയാണ്‌ ഇത്‌ ചൂണ്ടിക്കാട്ടുന്നത്‌. തൊഴിലാളികളുടെ വിലപേശൽശേഷി കുറയുകയും മൂലധനശക്തികൾ കൂടുതൽ കരുത്താർജിക്കുകയും ചെയ്‌തു. പുതിയ തൊഴിൽ കോഡുകളെ ഇ‍ൗ പശ്‌ചാത്തലത്തിലാണ്‌ കാണേണ്ടത്‌.


പുതിയ കോഡുകൾ കൂട്ടപിരിച്ചുവിടലിനും അടച്ചുപൂട്ടലിനുമുള്ള പരിധി ഉയർത്തുകയും കരാർ തൊഴിൽസാധ്യത കൂട്ടുകയും ജോലിസമയം വർധിപ്പിക്കുകയും ചെയ്‌തു. പണിമുടക്കുകൾ തടയുകയും യൂണിയനുകളുടെ രൂപീകരണം ദുഷ്‌കരമാക്കുകയും ചെയ്‌തു. സ്വാതന്ത്ര്യത്തിന്‌ ശേഷം തൊഴിലാളികൾക്ക്‌ നേരെയുണ്ടായ കടുത്ത നടപടിയാണിത്‌. 12 ലക്ഷം കോടി രൂപയുടെ നികുതി ഇളവ്‌ കോർപ്പറേറ്റുകൾക്ക്‌ അനുവദിച്ചുവെന്ന്‌ താങ്കൾ പറഞ്ഞു. കോർപ്പറേറ്റുകളോട്‌ യാചിക്കുന്നതിന്‌ പകരം ഇടപെടുകയാണ്‌ വേണ്ടത്‌. 42,000 രൂപ മിനിമം വേതനവും സാർവത്രിക പെൻഷനുമാണ്‌ തൊഴിലാളികൾ ആവശ്യപ്പെടുന്നത്‌. പദ്ധതി തൊഴിലാളികളെ തൊഴിലാളികളായി അംഗീകരിക്കുകയും ആഭ്യന്തര ഉൽപ്പാദന മേഖലയിൽ പൊതുനിക്ഷേപം വർധിപ്പിക്കുകയും വേണം’– എം എ ബേബി ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

supplyco

03

print edition സപ്ലൈകോയിലും നിയമന അട്ടിമറി; എഎസ്‌എം തസ്‌തികയിൽ യോഗ്യത പരിമിതപ്പെടുത്തുന്നു
Haripad PS

04

print edition ഹരിപ്പാട്‌ പൊലീസ്‌ സ്‌റ്റേഷനിലെ മതാഘോഷം: അന്വേഷണത്തിന്‌ ഉത്തരവ്‌
deshabhimani section

Recommended

Deshabhimani
Home