ad
Deshabhimani

സമര വിജയം ഐക്യപോരാട്ടങ്ങൾ വിജയിക്കുമെന്നതിന്റെ തെളിവ്: എം എ ബേബി

M A Baby Press Meet
വെബ് ഡെസ്ക്

Published on Jul 25, 2026, 04:45 PM | 1 min read

ന്യൂഡൽ​ഹി: വിദ്യാർഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാർ മുട്ടുമടക്കിയത് ഐക്യപോരാട്ടങ്ങൾ വിജയിക്കുമെന്നതിന്റെ തെളിവാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ഇന്ത്യയിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചു.


ധർമേന്ദ്ര പ്രധാന്റെ രാജി ആദ്യപടി മാത്രമാണെന്നും എൻടിഎ പിരിച്ചുവിടുകയും വിദ്യാർഥി വിരുദ്ധമായ ദേശിയ വിദ്യാഭ്യാസ നയം(2020) പിൻവലിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധക്കാർക്കെതിരെ ചുമത്തിയ എല്ലാ കേസുകൾ പിൻവലിക്കണം. നമ്മുടെ വിദ്യാർഥികളെ ക്രൂരമായി ആക്രമിച്ച എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കുകയും വേണം.


എല്ലാത്തരം ഭീഷണികളെയും ധീരമായി നേരിട്ടുകൊണ്ട് പോരാട്ട പാതയിൽ ഉറച്ചുനിന്ന അഭിജീത് ദിപ്കെയെയും, സോനം വാങ്ചുക്കിനെയും, എസ്എഫ്ഐ ഉൾപ്പെടെയുള്ള എല്ലാ വിദ്യാർഥി സംഘടനകളെയും അദ്ദേഹം അഭിനന്ദിച്ചു. എല്ലാ ആവശ്യങ്ങളും അം​ഗീകരിക്കപ്പെടുന്നതുവരെ പോരാട്ടം തുടരട്ടെ എന്നും എം എ ബേബി ആഹ്വാനം ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home