print edition അന്വേഷണം വേണം: എം എ ബേബി

ന്യൂഡൽഹി: പ്രതിരോധമേഖലയിലെ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനമിക്സ് ലിമിറ്റഡ് (ബിഡിഎൽ) ഒരു സ്വകാര്യ കമ്പനിക്ക് സാമ്പത്തികനേട്ടമുണ്ടാക്കും വിധം ടെണ്ടർ പ്രക്രിയയിൽ ഏർപ്പെടുന്നത് ഗുരുതരമായ അഴിമതിയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ബിഡിഎല്ലിന്റെ മുൻ എംഡി ആരംഭിച്ച സ്വകാര്യ കമ്പനിക്ക് അനുകൂലമായാണ് ടെണ്ടർ ഇടപാട്. ഇത്തരം അഴിമതികൾ പ്രതിരോധ മന്ത്രാലയത്തിൽ എങ്ങനെ സംഭവിക്കുന്നുവെന്ന് മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കണം.
ബഹിരാകാശ മേഖലയെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ഐഎസ്ആർഒ ജീവനക്കാർ അടുത്തിടെ രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രിയും സർക്കാരും ഇത്തരം വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കണം. പ്രതിരോധം, ബഹിരാകാശം തുടങ്ങി തന്ത്രപ്രധാന മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളെപ്പോലും വിറ്റുതുലയ്ക്കാനാണ് സർക്കാർ നീക്കം. രാജ്യസുരക്ഷയാണ് ഇതുവഴി അപകടത്തിലാകുക. അഴിമതി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന് സർക്കാർ തയ്യാറാകണമെന്നും എം എ ബേബി ആവശ്യപ്പെട്ടു.









0 comments