ad
Deshabhimani

പ്രതിഷേധങ്ങളെ നിശബ്‌ദമാക്കാനാകില്ല: എം എ ബേബി

m a baby
വെബ് ഡെസ്ക്

Published on Sep 26, 2026, 01:02 AM | 1 min read

തിരുവനന്തപുരം : തെരഞ്ഞെടുപ്പ്‌ കമീഷന്റെ വിശ്വാസ്യത തകർത്ത മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ ഡൽഹിയിൽ പ്രതിഷേധിച്ച ജനപ്രതിനിധികൾക്കും വിദ്യാർഥികൾക്കും നേരെയുണ്ടായ ക്ര‍ൂരമായ പൊലീസ്‌ നടപടിയെ ശക്തമായി അപലപിച്ച്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കും യുവാക്കൾക്കും നേരെ ക്രൂരമായ ബലപ്രയോഗം നടത്തുന്നതിലൂടെയും ജനപ്രതിനിധികളെ തെരുവിലൂടെ വലിച്ചിഴക്കുന്നതിലൂടെയും ജനാധിപത്യപരമായ പ്രതിഷേധങ്ങളെ നിശബ്ദമാക്കാനാകുമെന്ന്‌ മോദിയും അമിത് ഷായും കരുതുന്നുവെങ്കിൽ അവർക്ക് തെറ്റി, തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത തകർത്ത ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കണം. പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതും എതിർപ്പുകളെ ഇല്ലാതാക്കുന്നതും കൊണ്ട് അദ്ദേഹത്തെ രക്ഷിക്കാൻ കഴിയില്ല– എം എ ബേബി എക്‌സിൽ കുറിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home