ad
Deshabhimani

പാൽഘറിലെ സമരപോരാളികൾക്ക് അഭിനന്ദനവുമായി എം എ ബേബി

Palghar protestors m a baby
വെബ് ഡെസ്ക്

Published on Jan 23, 2026, 10:37 AM | 1 min read

ന്യൂഡൽഹി : മഹാരാഷ്‌ട്രയിൽ കേന്ദ്ര– സംസ്ഥാന ബിജെപി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തിരുത്താൻ സിപിഐ എം നേതൃത്വത്തിൽ നടത്തിയ ബഹുജനപ്രക്ഷോഭത്തിൽ അണി നിരന്നവർക്ക് അഭിനന്ദനവുമായി സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. മഹാരാഷ്ട്രയിലെ പാൽഘറിൽ പ്രചോദനാത്മകമായ വിജയം നേടിയ കർഷകർ, തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, ആദിവാസികൾ എന്നിവർക്ക് അഭിനന്ദനങ്ങൾ. ജനങ്ങളുടെ ഉപജീവനമാർഗ പ്രശ്‌നങ്ങൾ ഏറ്റെടുത്ത്, അധ്വാനിക്കുന്ന ജനങ്ങളുടെ കൂട്ടായ പോരാട്ടം ശക്തമാക്കിയതിന് അവരെ സംഘടിപ്പിച്ച സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും പ്രത്യേക അഭിനന്ദിക്കുന്നതായും എം എ ബേബി പറഞ്ഞു.


വനാവകാശ നിയമം നടപ്പിലാക്കുന്നതിലെ തടസ്സം നീക്കുക, കൃഷിഭൂമി കൈമാറ്റം, ഡാമുകളിലെ വെള്ളത്തിൽ പ്രദേശവാസികൾക്ക്‌ അവകാശം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബഹുജനമാർച്ച്‌ സംഘടിപ്പിച്ചത്‌. ദഹാനു താലൂക്കിലെ ചരോട്ടിയിൽനിന്ന്‌ 60 കിലോമീറ്റർ താണ്ടിയാണ്‌ പാൽഘറിലേക്ക്‌ പതിനായിരങ്ങൾ അണിനിരന്ന ബഹുജനമാർച്ച്‌ നടത്തിയത്‌. കർഷകരുടെയും തൊഴിലാളികളുടെയും ആദിവാസികളുടെയും ജീവൽപ്രശ്‌നങ്ങൾ ഉയർത്തി സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹുജന പ്രക്ഷോഭത്തിനു മുന്നിൽ ഒടുവിൽ അധികാരികൾ മുട്ടുമടക്കി. കർഷകർ ഉന്നയിച്ച 12 ആവശ്യങ്ങൾ അം​ഗീകരിക്കാമെന്ന് മഹാരാഷ്‌ട്രയിലെ ബിജെപി സർക്കാർ ഉറപ്പുനൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home