ജ്യൂസിൽ മയക്കുമരുന്ന് കലർത്തി കൂട്ടബലാത്സംഗം; ഹോം ഗാർഡിന്റെ പരാതിയിൽ നാല് പേർ അറസ്റ്റിൽ

ബംഗളുരു: കർണാകടകയിൽ ഹോം ഗാർഡിനെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാലു പേർ അറസ്റ്റിൽ. കടം വാങ്ങിയ പണം നൽകാനെന്ന പേരിൽ വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തെന്നാണ് പരാതി. കർണാടകയിലെ കൊപ്പൽ ജില്ലയിലാണ് സംഭവം.
നവംബർ 16ന് സുഹൃത്തായ ലക്ഷ്മണൻ കടം വാങ്ങിയ അയ്യായിരം രൂപ തിരികെ നൽകാമെന്ന് പറഞ്ഞ് 37കാരിയായ ഹോം ഗാർഡിനെ വിളിച്ചുവരുത്തുകയായിരുന്നു. ഭർത്താവിനോട് ഡ്യൂട്ടിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് കുസ്താഗിയിലെത്തിയ യുവതിയെ ലക്ഷ്മണൻ ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.
ഒറ്റപ്പെട്ട ഒരു സ്ഥലത്ത് എത്തിയപ്പോൾ ലക്ഷ്മണനൊപ്പം മൂന്ന് സുഹൃത്തുകളും ചേർന്നു. പിന്നീട് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പല തവണ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. കൂട്ടബലാത്സംഹത്തിന് ഇരയായ യുവതിയെ കൊപ്പള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊപ്പൽ ഡിഎസ്പി സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.









0 comments