ശിൽപ്പപാളി കവർച്ച: രേഖകൾ ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിൽ

കൊച്ചി: ശബരിമല ദ്വാരപാലക ശിൽപ്പപാളിയിലെയും ശ്രീകോവിലിന്റെ വാതിലിന്റെ കട്ടിളപ്പടിയിലെയും സ്വർണം മോഷണംപോയ കേസിലെ രേഖകൾ വേണമെന്ന എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷന്റെ (ഇഡി) ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് ചീഫ് ജസ്റ്റിസിന് വിട്ടു. എഫ്‌ഐആർ ഉൾപ്പടെയുള്ള രേഖകളുടെ പകർപ്പ് വേണമെന്നാണ് ഇഡിയുടെ ആവശ്യം.
കേസ് ദേവസ്വം ബെഞ്ചിന് കൈമാറുന്നതിന് മുന്നോടിയായാണ് നടപടി. ഹർജി ദേവസ്വം ബഞ്ച് പരിഗണിക്കുന്നതിൽ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും. എഫ്‌ഐആർ ഉൾപ്പടെയുള്ള രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷ റാന്നി മജിസ്ട്രേറ്റ് കോടതി തള്ളിയതിനെ തുടർന്നാണ് ഇ ഡി ഹൈക്കോടതിയെ സമീപിച്ചത്.









0 comments