'അച്ഛാ ഇവിടെയാകെ തീയാണ്, എന്നെ രക്ഷിക്കു' സുഖ്മണി സിംഗ് അവസാനമായി പറഞ്ഞു

ലക്നൗ: 'അച്ഛാ ഇവിടെയാകെ തീയാണ്, എന്നെ രക്ഷിക്കു'- മകൻ ഫോണിലൂടെ അപേക്ഷിച്ചു . അതായിരുന്നു 23 കാരൻ സുഖ്മണി തന്റെ അച്ഛൻ പ്രബ്ജോത് സിംഗിനയച്ച അവസാന സന്ദേശം. തിങ്കളാഴ്ചയായിരുന്നു അത്. എന്നാൽ വീട്ടുകാർക്ക് അവനെ രക്ഷിക്കാനായില്ല. സമയത്തെത്താൻ കഴിഞ്ഞിരുന്നില്ല എന്നതും തീ അതിഭയാനകമായി ആളിയതും പ്രതിസന്ധി സൃഷ്ടിച്ചു
15 പേരായിരുന്നു ലക്നൗവിലെ അലിഗഞ്ചിൽ ഉണ്ടായ അഗ്നിബാധയിൽ കൊല്ലപ്പെട്ടത്. ഒരു മണിക്കൂറോളമായിരുന്നു തീ ആളിപ്പടർന്നത്. ഇതിനാൽ നിരവധി വിദ്യാഥികൾ കെട്ടിടത്തിൽ തീ പടരും മുമ്പ് രക്ഷപ്പെടുന്നതിനായി താഴേക്കു ചാടുക പോലും ചെയ്തു.24 പേരെ ആശുപത്രിയിൽ എത്തിച്ചതിലാണ് 15 പേർ മരിച്ചത്. മൃഗങ്ങളെ പരിപാലിക്കുന്ന ഗ്രൗണ്ട് ഫ്ളോറിൽ നിന്നും അഗ്നി പടർന്ന് മുകളിലേക്ക് പടരുകയായിരുന്നു.










0 comments