ad
Deshabhimani

'പൊന്നിൻ കട്ടയാണെന്നാലും...' വീണ്ടുമെത്തുന്നു; ആ അനശ്വര ഗാനം പുതിയ രൂപത്തിൽ 'അനന്തൻ കാടി'ൽ

ananthankad movie
വെബ് ഡെസ്ക്

Published on Jun 23, 2026, 12:59 PM | 2 min read

കൊച്ചി: ആര്യ നായകനാകുന്ന മലയാള ചിത്രം 'അനന്തൻ കാടിലെ ആദ്യ ഗാനം പുറത്ത്. "പൊന്നിൻ കട്ടയാണെന്നാലും നെഞ്ചിൽ കൊണ്ടാൽ മറിഞ്ഞു വീഴും, പൊന്നിൻ സൂചിയാണെന്നാലും കണ്ണിൽ കൊണ്ടാൽ മുറിഞ്ഞു നോവും" എന്ന പഴയകാല ശ്രദ്ധേയ ഗാനത്തിൻ്റെ റീമേക്ക് ​ഗാനമാണിത്. 1977-ൽ പുറത്തിറങ്ങിയ 'കണ്ണപ്പനുണ്ണി'യിലെ പ്രശസ്തമായ ഈ ഗാനത്തിന് പി ഭാസ്കരനാണ് വരികളൊരുക്കിയിട്ടുള്ളത്. കെ രാഘവനാണ് സംഗീതം നൽകിയത്. അന്ന് കെ ജെ യേശുദാസും പി ജയചന്ദ്രനും ചേർന്ന് പാടി അനശ്വരമാക്കിയ ഈ ഗാനം മുരളി ഗോപിയും ദീപക് ബ്ലൂവും ചേർന്നാണ് റീമേക്കിൽ പാടിയിരിക്കുന്നത്. ബി അജനീഷ് ലോക്‌നാഥാണ് സംഗീതം.


ജൂൺ 25നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ ആണ് ചിത്രം സംവിധാനം ചെയുന്നത്. ഏറെ രാഷ്ട്രീയ പ്രധാന്യമുള്ള വിഷയങ്ങളുമായാണ് ചിത്രമെത്തുന്നത് എന്നാണ് അടുത്തിടെ പുറത്തുവിട്ട ഗ്ലിംപ്സ് വീഡിയോ നൽകിയിരിക്കുന്ന സൂചന. എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആരംഭത്തിലും കേരളത്തിന്‍റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ഒരു വിദ്യാർഥിയായിരിക്കെ കണ്ടും കേട്ടും കേട്ടുകേള്‍വിയിൽ വിരിഞ്ഞതുമായ സംഭവങ്ങളുടെ കോര്‍ത്തിണക്കലാണ് ഈ ചിത്ര'മെന്ന് മുമ്പ് മുരളി ഗോപി പറഞ്ഞു.


തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തിൽ എത്തുന്നത്. ‘മാർക്ക് ആന്‍റണി’ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന ചിത്രമാണ് അനന്തൻ കാട്. ഇന്ദ്രൻസ്, മുരളി ഗോപി, തെലുങ്ക് നടൻ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ്‌ മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രം മലയാളത്തിലും തമിഴിലുമായാണ് പുറത്തിറങ്ങുന്നത്.


ഛായാഗ്രഹണം: എസ് യുവ, എഡിറ്റർ: രോഹിത് വി എസ് വാരിയത്ത്, സംഗീതം: ബി അജനീഷ് ലോക്നാഥ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെയിൻ പോൾ, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ: ആർ ശക്തി ശരവണൻ, വിഎഫ്എക്സ് ഡയറക്ടർ: ബിനോയ് സദാശിവൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി സി, സൗണ്ട് ഡിസൈൻ: അരുൺ എസ് മണി, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കർ, വിബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ് എം ടി, ഫിനാൻസ് കൺട്രോളർ: എം എസ് അരുൺ, വിഎഫ്എക്സ്: ടിഎംഇഎഫ്എക്സ്, കോസ്റ്റ്യൂം: അരുൺ മനോഹർ, സ്റ്റിൽസ്: റിഷ്‍ലാൽ ഉണ്ണികൃഷ്ണൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്, ഡിസ്ട്രിബ്യൂഷൻ പാർട്നർ: ഡ്രീം ബിഗ് ഫിലിംസ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home