എൽപിജി സബ്‌സിഡിയായി എണ്ണക്കമ്പനികൾക്ക് 30,000 കോടി രൂപ

ന്യൂഡൽഹി
എൽപിജി സബ്‌സിഡിയിനത്തിൽ മുപ്പതിനായിരം കോടി രൂപ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് അനുവദിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. എൽപിജി വില നിയന്ത്രിക്കാനാണിതെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വനി വൈഷ്‌ണവ് അറിയിച്ചു. 12 ഗഡുക്കളായിട്ടാകും സബ്‌സിഡി തുക കൈമാറുക. പ്രധാനമന്ത്രി ഉജ്വല പദ്ധതിക്ക് 12060 കോടി രൂപയും മന്ത്രിസഭാ യോഗം അനുവദിച്ചു. പ്രതിവർഷം ഒമ്പത് എൽപിജി സിലിണ്ടറുകൾ മുന്നൂറ് രൂപ സബ്‌സിഡിയോടെ ദരിദ്ര കുടുംബങ്ങളിലെ സ്‌ത്രീകൾക്ക് അനുവദിക്കുന്നതാണ് ഉജ്വല പദ്ധതി. കഴിഞ്ഞ സാമ്പത്തികവർഷം മുതൽ അന്താരാഷ്‌ട്ര വിപണിയിൽ എൽപിജി വില ഉയർന്നുനിൽക്കുന്നത് പരിഗണിച്ചാണ് എണ്ണക്കമ്പനികൾക്കുള്ള സബ്‌സിഡി. ഇന്ത്യക്ക് ആവശ്യമായ എൽപിജിയുടെ അറുപത് ശതമാനവും ഇറക്കുമതിയാണ്.










0 comments