print edition എൽപിജി വരവ് കുത്തനെ ഇടിഞ്ഞു

എം പ്രശാന്ത്
Published on Mar 22, 2026, 05:35 AM | 1 min read
ന്യൂഡൽഹി:
ഹോർമുസ് കടലിടുക്കിലൂടെ ചരക്കുനീക്കം നിലച്ചതോടെ ഇന്ത്യയിലേക്കുള്ള എൽപിജി വരവിൽ ഗണ്യമായ ഇടിവ്. മാർച്ച് അഞ്ചിന് അവസാനിച്ച വാരത്തിൽ 3.22 ലക്ഷം ടൺ എൽപിജിയാണ് ഇന്ത്യ ഇറക്കുമതി ചെയ്‌തത്. എന്നാൽ 19ന് അവസാനിച്ച വാരത്തിൽ ഇത് 2.65 ലക്ഷം ടണ്ണായി കുറഞ്ഞു. 57000 ടണിന്റെ ഇടിവ്. രാജ്യത്തെ എൽപിജി ക്ഷാമം അതിരൂക്ഷമാണെന്ന് വ്യക്തമാകുന്നതാണ് കണക്കുകൾ. ആഭ്യന്തര എൽപിജി ഉൽപ്പാദനം വർധിപ്പിച്ച് പിടിച്ചുനിൽക്കാൻ ശ്രമമുണ്ടെങ്കിലും പശ്‌ചിമേഷ്യൻ സംഘർഷം നീണ്ടാൽ സ്ഥിതി ഗുരുതരമാകുമെന്നാണ് പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ പറയുന്നത്. പ്രതിസന്ധി മറികടക്കണമെങ്കിൽ ഉടൻ മൂന്നുലക്ഷം ടണ്ണിലേറെ എൽപിജിയെങ്കിലും അധികമായി ഇറക്കുമതി ചെയ്യാനാകണം.
എൽപിജി കയറ്റിയ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് ഇറാൻ യാത്രാനുമതി നല്‍കിയതിനാല്‍മാത്രമാണ് കടുത്ത പ്രതിസന്ധി ഒഴിവായത്. ശിവാലിക്ക്, നന്ദാദേവി എന്നീ കപ്പലുകളിലായി ഹോർമുസ് കടലിടുക്കിലൂടെ 92000 ടൺ എൽപിജിയാണ് 16, 17 തീയതികളിലായി ഇന്ത്യൻ തീരമണഞ്ഞത്. ഹോർമുസിലൂടെ ഇൗ കപ്പലുകൾ എത്തിയിരുന്നില്ലെങ്കിൽ 19ന് അവസാനിച്ച ആഴ്‌ചയിലെ എൽപിജി ഇറക്കുമതി വെറും 1.73 ലക്ഷം ടണ്ണായി ചുരുങ്ങുമായിരുന്നു. പ്രതിദിനം 92000 ടണ്ണാണ് ഇന്ത്യയുടെ എൽപിജി ഉപയോഗം. ഇതിൽ 55000 ടണ്ണും ഇറക്കുമതി ചെയ്യുന്നതാണ്.
എൽപിജി ഇറക്കുമതിയുടെ 90 ശതമാനവും ഹോർമുസിലൂടെ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇറാഖിൽ നിന്നുമാണ്. യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ നിന്നാണ് ശേഷിക്കുന്നത് എത്തുന്നത്. യുഎസിൽനിന്നുള്ള ഇറക്കുമതി കൂട്ടാനാണ് ശ്രമം.
ഇൗ വർഷം 22 ലക്ഷം ടൺ എൽപിജി യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യാൻ കരാറായി. ഇത് ഇന്ത്യയുടെ പ്രതിവർഷ ആവശ്യത്തിന്റെ 10 ശതമാനം മാത്രമാണ്. ഹോർമുസിൽ നിന്ന് ഇന്ത്യയിലേക്ക് ഓരോ വർഷവും എത്തിയിരുന്നത് 2.12 കോഹോർമുസ് കടലിടുക്കിലൂടെ ചരക്കുനീക്കം നിലച്ചതോടെ ഇന്ത്യയിലേക്കുള്ള എൽപിജി വരവിൽ ഗണ്യമായ ഇടിവ്. മാർച്ച് അഞ്ചിന് അവസാനിച്ച വാരത്തിൽ 3.22 ലക്ഷം ടൺ എൽപിജിയാണ് ഇന്ത്യ ഇറക്കുമതി ചെയ്‌തത്. എന്നാൽ 19ന് അവസാനിച്ച വാരത്തിൽ ഇത് 2.65 ലക്ഷം ടണ്ണായി കുറഞ്ഞു.ടി ടൺ എൽപിജിയാണ്. ഇൗ കുറവ് നികത്താൻ യുഎസില്‍ നിന്നുള്ള ഇറക്കുമതിയിലൂടെ കഴിയില്ല.










0 comments