വിദേശ മെഡിക്കൽ വിദ്യാഭ്യാസത്തിന് ഗുണനിലവാരക്കുറവ്

ന്യൂഡൽഹി : വിദേശ മെഡിക്കൽ ബിരുദം നേടിയവരിൽ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതാ പരീക്ഷ പാസാകുന്നത് വളരെ കുറഞ്ഞ ശതമാനമെന്ന് സാമ്പത്തിക സര്‍വേ. ഇത് ക്ലിനിക്കൽ പരിശീലനത്തിലെ കുറവടക്കം വിദേശ മെഡിക്കൽ വിഭ്യാഭ്യാസത്തിലെ ഗുണനിലവാരമില്ലായ്മയാണ് സൂചിപ്പിക്കുന്നത്. 2023ൽ 16.65 ശതമാനം മാത്രമാണ് യോഗ്യതാപരീക്ഷ പാസായത്.
ഇന്ത്യയിലെ പഠനച്ചെലവ് നിയന്ത്രിച്ച് വിദേശത്തേക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള ഒഴുക്ക് തടയാന്‍ നയപരമായ ഇടപെടൽ ആവശ്യമാണ്. ഓരോ വര്‍ഷവും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ മെഡിക്കൽ ബിരുദ പഠനത്തിനായി ഫീസ് കുറവുള്ള ചൈന, റഷ്യ, ഉക്രെയ്ന്‍, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ് തുടങ്ങിയവ ഉള്‍പ്പെടെ അമ്പതോളം വിദേശരാജ്യങ്ങളിലേക്ക് പോകുകയാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.










0 comments