പോൺ വീഡിയോകൾ നിരോധിക്കണമെന്ന് ഹർജി; നേപ്പാളിൽ സംഭവിച്ചത് നോക്കൂ എന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഇന്ത്യയിൽ പോൺ വീഡിയോകൾ നിരോധിക്കണമെന്ന ഹർജി പരിഗണിക്കവെ നേപ്പാളിലെ ജെൻസി കലാപം പരാമർശിച്ച് സുപ്രീംകോടതി. ഒരു നിരോധനംകൊണ്ട് നേപ്പാളിൽ എന്താണ് സംഭവിച്ചതെന്ന് നോക്കൂ എന്നായിരുന്നു കോടതിയുടെ പരാമർശം. ഹർജി പരിഗണിക്കാൻ താൽപര്യമില്ലെന്നും എന്നാൽ നാലാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്നും വിരമിക്കാനൊരുങ്ങുന്ന. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
അശ്ലീലദൃശ്യങ്ങൾ തടയാൻ കേന്ദ്രസർക്കാർ നയം രൂപീകരിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. പോൺ വീഡിയോകള് ഇന്റർനെറ്റിൽ സുലഭമാണ്. ഇവ കാണുന്നത് മൂലം വ്യക്തികളെയും സമൂഹത്തെയും, പ്രത്യേകിച്ച് 13 മുതൽ 18 വയസുള്ളവരെയും ദോഷകരമായി ബാധിക്കും. അശ്ലീലദൃശ്യങ്ങളുടെ ലഭ്യത തടയാന് ഫലപ്രദമായ സംവിധാനമില്ലെന്നും ഹർജിക്കാരൻ വാദിച്ചു.
നിലവിൽ പോൺ വീഡിയോകൾ കാണുന്നത് ഇന്ത്യയിൽ ക്രിമിനൽ കുറ്റമല്ല. എന്നാൽ വാണിജ്യതാൽപര്യത്തോടെ അശ്ലീല ഉള്ളടക്കങ്ങൾ നിർമിക്കുന്നതും വിതരണം ചെയ്യുന്നതും ഭാരതീയ ന്യായ സംഹിത, 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് എന്നിവ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്.










0 comments