കിസാൻ സഭ മഹാ റാലി മുന്നോട്ട്: ആവശ്യങ്ങൾ നേടിയെടുക്കാൻ മുഖ്യന്ത്രിയുമായി പ്രതിനിധികളുടെ ചർച്ച

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ 20 ജില്ലകളിൽ നിന്നും ആയിരം വണ്ടികളും 12,000 കർഷകരുമായുളള കിസാൻ സഭയുടെ ലോങ് മാർച്ച് കസറാ ഘട്ടിൽ നിന്നും മുംബെെയിലേക്ക്. കാൽനടയായി തുടക്കമിട്ട വെഹിക്കിൾ ലോംങ് മാർച്ചിന്റെ രണ്ടാം ദിവസം കസറാഘട്ടിലെത്തിച്ചേർന്നു. അകോലെയിൽ നിന്നും മുംബെെ വരെയാണ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
ഐകെഎസ്. പ്രസിഡന്റ് ഡോ. അശോക് ധവാലെ, ജനറൽ സെക്രട്ടറി ഡോ. വിജൂ കൃഷ്ണൻ, ജോയിന്റ് സെക്രട്ടറി അജിത് നവാലെ, സംസ്ഥാന പ്രസിഡന്റ് യശ്വന്ത് സാഡെ, സംസ്ഥാന സെക്രട്ടറി ഉമേഷ് ദേശ്മുഖ്, സംസ്ഥാന വൈസ് പ്രസിഡന്റും എം.എൽ.എയുമായ വിനോദ് നികോലെ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റാലി മുന്നോട്ട് പോകുന്നത്.
വാഹന ലോങ് മാർച്ച് ഇപ്പോൾ താനെ ജില്ലയിലെ ഷഹാപൂരിൽ എത്തിച്ചേർന്നിരിക്കുന്നു. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ച് കിട്ടുന്നതിനായി കിസാൻ സഭ മഹാരാഷ്ട്ര സംസ്ഥാന പ്രതിനിധികൾ മുംബെെ സഹ്യാദിരി ഹിൽസിലെ. മഹാരാഷട്ര മുഖ്യമന്ത്രിയുടെ ക്ഷണ പ്രകാരം മാർച്ച് ചെയ്ത് സർക്കാരിനെ വിഷയത്തിൽ കൂടുതൽ സ്വാധീനം ചെലുത്താനാണ് ലക്ഷ്യമിടുന്നത്.
ധാന്യങ്ങളുടെ ഇൻഷുറൻസ് നഷ്ടപരിഹാരം, കൃത്യമായി ലോൺ തിരിച്ചടക്കുന്നവർക്ക് കടാശ്വാസ പദ്ധതി നടപ്പാക്കുക,വനഭൂമി, പുൽമേടുകൾ (മേച്ചിൽപ്പുറങ്ങൾ), ക്ഷേത്ര ട്രസ്റ്റ് ഭൂമി, പുരയിടം (വാസസ്ഥലം) എന്നിവ കൃഷി ചെയ്യുന്നർക്കുള്ള ഭൂമിപതിവ് രേഖ, ഗ്രാമ പ്രദേശത്തെയും വിവിധ സ്കീമിലുമുള്ള തൊഴിലാളികൾക്ക് marchസുരക്ഷ ഉറപ്പാക്കുക , തൊഴിലാളികൾക്കുള്ള കൃത്യമായ വേതനം, സാമൂഹ്യ സുരക്ഷ, നമോ ഷേത്കാരി മഹാ സമ്മാൻ യോജന, ലേഡി ബെഹ്ന ആനുകൂല്യങ്ങൾ കൃത്യമായി നൽകണമെന്നും സമരക്കാർ വ്യക്തമാക്കി









0 comments