Deshabhimani

എസ്ഐആര്‍ വോട്ട് വെട്ടിപ്പ്: "എല്ലാം പരിശോധിക്കും" എന്ന് സുപ്രീം കോടതി, ഹർജികളിൽ ഒന്നിച്ച് വാദം കേൾക്കും

supreme Court
വെബ് ഡെസ്ക്

Published on Oct 27, 2026, 05:29 PM | 1 min read

ന്യൂഡൽഹി:വിവാദമായി പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കൽ സംബന്ധിച്ച പരാതികൾ എല്ലാം പരിശോധിക്കുമെന്ന് സുപ്രീം കോടതി. എസ് ഐ ആറുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങളും തീരുമാനങ്ങളും ഉൾപ്പെടുന്ന രേഖകൾ കോടതി നേരിട്ട് വിളിച്ച് വരുത്തുകയും പ്രത്യേകം സൂക്ഷിക്കാൻ നടപടി സ്വീകരിക്കയും ചെയ്യണമെന്ന ആവശ്യത്തിലാണ് കോടതിയുടെ പ്രതികരണം.


ഹര്‍ജിയിൽ വിശദമായ വാദം കേൾക്കുന്നത് പത്ത് ദിവസത്തിന് ശേഷം എന്ന അറിയിപ്പോടെ മാറ്റിവെച്ചു. 13 കോടി വോട്ടര്‍മാരെയാണ് തീവ്രപരിശോധനയുടെ മറവിൽ വോട്ടര്‍ പട്ടികയിൽ നിന്നും പുറത്താക്കിയത്. ഇതിന് പുറമെ പുറത്താക്കപ്പെട്ടവര്‍ പുതിയ അപേക്ഷ നൽകുന്നത് തയപ്പെട്ട നിലയിൽ ഫോം 6 ൽ നിയമ പരമല്ലാത്ത നിബന്ധനകൾ കൂട്ടി ചേര്‍ക്കുകയും ചെയ്തു. ഇക്കാര്യങ്ങളും ഒരുമിച്ച് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home