ലോക്കോ പൈലറ്റുമാർ പാർലമെന്റ് മാർച്ച് നടത്തി

ന്യൂഡൽഹി : വിവിധ ആവശ്യങ്ങളുന്നയിച്ച് ലോക്കോ പൈലറ്റുമാർ പാർലമെന്റിലേക്ക് മാർച്ച് നടത്തി. ജന്തർമന്ദറിൽ സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ ഉദ്ഘാടനംചെയ്തു.
പ്രധാനമന്ത്രി മോദി പാമ്പൻപാലം ഉദ്ഘാടനംചെയ്ത് ഇന്ത്യൻ റെയിൽവേ അഭിമാനമാണെന്ന് ഉയർത്തിക്കാട്ടുമ്പോൾ ലോക്കോപൈലറ്റുമാർ രാപകലില്ലാതെ ട്രെയിൻ എൻജിനുകളിൽ ജീവിതം തള്ളിനീക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച സമിതി പ്രഹസനമായി. തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജോലിസമയം കുറയ്ക്കണം, നിലവിലുള്ള 28978 ഒഴിവുകൾ നികത്തി ലോക്കോപൈലറ്റുമാർക്ക് വിശ്രമസമയം ഉറപ്പാക്കണം, പ്രാഥമികകൃത്യങ്ങൾക്ക് സമയം വേണം, വനിതാ ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണം, റണ്ണിങ് അലവൻസ്, ട്രാൻസ്‌ഫർ, പെൻഷൻ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.










0 comments