print edition വായ്‌പ തട്ടിപ്പ്: അനിൽ അംബാനിക്കെതിരെ 2 കേസ് കൂടി

അനിൽ അംബാനി
ന്യൂഡൽഹി: ബാങ്കുകളിൽനിന്ന് വായ്‌പയെടുത്ത നാൽപ്പതിനായിരം കോടി രൂപ നിഴൽ കന്പനികൾ വഴി തട്ടിയെടുത്തെന്ന കേസിൽ റിലയൻസ് കമ്യൂണിക്കേഷൻസ് തലവൻ അനിൽ അംബാനിക്ക് കുരുക്ക് മുറുകുന്നു. കൂടുതൽ തെളിവ് ലഭിച്ച പശ്ചാത്തലത്തിൽ രണ്ട് കേസ് എടുത്തുവെന്ന് ഇഡി, സിബിഐ ഏജൻസികൾക്കായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചിനെ അറിയിച്ചു. എന്നാൽ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന ഹർജിക്കാരന്റെ ചോദ്യത്തിന് മുന്നിൽ ഏജൻസികൾ ഉരുണ്ടുകളിച്ചു.
രാജ്യചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക്‌തട്ടിപ്പാണ് ഇതെന്ന് കാട്ടി മുൻകേന്ദ്രസർക്കാർ വകുപ്പുസെക്രട്ടറി ഇ എ എസ് ശർമ നൽകിയ പൊതുതാൽപര്യ ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
രണ്ട് കീഴുദ്യോഗസ്ഥരെ ഇഡി അറസ്റ്റ് ചെയ്‌തപ്പോൾ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനായി സെബി റിപ്പോർട്ടിൽ പറയുന്ന അംബാനിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്‌തില്ലെന്ന് ഹർജിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചോദിച്ചു. എന്നാൽ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്ന് തനിക്ക് പറയാൻ കഴിയില്ലെന്നായിരുന്നു മേത്തയുടെ മറുപടി. ഏജൻസികൾ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ട് പരിഗണിച്ച ശേഷം കൂടുതൽ നിർദേശങ്ങൾക്കായി കേസ് മേയ് എട്ടിലേക്ക് മാറ്റി.










0 comments