print edition മർഹൗരയിൽ എൽജെപി പത്രിക തള്ളി

ന്യൂഡൽഹി: ബിഹാറിലെ മർഹൗര മണ്ഡലത്തിൽ എൽജെപി (ആർവി) പാർടി സ്ഥാനാർഥി സീമാ സിങ്ങിന്റെ നാമനിർദേശ പത്രിക തള്ളിയത് എൻഡിഎയ്ക്ക് തിരിച്ചടിയായി. പത്രിക പൂർണമല്ലെന്ന കാരണത്താലാണ് ഭോജ്‌പുരി ചലച്ചിത്ര നടിയായ സീമയുടെ ഉൾപ്പെടെ നാലു സ്ഥാനാർഥികളുടെ പത്രിക വരണാധികാരി തള്ളിയത്. ബിഎസ്‌പിയുടെയും രണ്ട് സ്വതന്ത്രരുടെയുമാണ് തള്ളിയ മറ്റ് പത്രിക. ഇതോടെ മർഹൗരയിൽ പ്രധാനമത്സരം ആർജെഡിയും ജൻസുരാജ് പാർടിയും തമ്മിലായി.
ജെഡിയുവിന് വിമതൻ
ഗോപാൽഗഞ്ചിൽ ജെഡിയുവിന്റെ സിറ്റിങ് എംഎൽഎയായ ഗോപാൽ മണ്ഡൽ വിമതസ്ഥാനാർഥിയായി പത്രിക സമർപ്പിച്ചു. ജെഡിയു സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പട്‌നയിൽ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ വസതിക്ക് മുന്നിൽ ഗോപാൽ മണ്ഡലും അനുയായികളും പ്രതിഷേധിച്ചിരുന്നു. നിതീഷ് നിലപാട് മാറ്റാത്ത സാഹചര്യത്തിലാണ് വിമതനീക്കം. നിലവിലെ ചീഫ്‌വിപ്പ് കൂടിയാണ് നാലുവട്ടം എംഎൽഎയായ ഗോപാൽ മണ്ഡൽ. ബുലോ മണ്ഡലിനാണ് ജെഡിയു ഇക്കുറി സീറ്റ് നൽകിയത്.










0 comments