പ്രതിരോധ പ്രവർത്തനങ്ങളുടെ തത്സമയ സംപ്രേഷണം ഒഴിവാക്കണം; അഭ്യർഥനയുമായി കേന്ദ്രം

army

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 09, 2025, 03:30 PM | 1 min read

ന്യൂഡൽഹി: ദേശീയ സുരക്ഷാ താത്പര്യാർഥം പ്രതിരോധ പ്രവർത്തനങ്ങളുടെ തത്സമയ സംപ്രേഷണം ഒഴിവാക്കണമെന്ന അഭ്യർഥനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മാധ്യമ ചാനലുകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, വ്യക്തികൾ തുടങ്ങിയവർ സുരക്ഷാ സേനയുടെ നീക്കങ്ങൾ തത്സമയം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കാനാണ് നിർദ്ദേശം.




ഇത്തരം നിർണായക വിവരങ്ങൾ വെളിപ്പെടുത്തുന്നത് രഹസ്യ നീക്കങ്ങൾക്ക് വെല്ലുവിളിയാവുകയും ജീവൻ അപകടത്തിലാക്കുകയും ചെയ്തേക്കാം. കാർഗിൽ യുദ്ധം, 26/11 ആക്രമണം, കാണ്ഡഹാർ ഹൈജാക്കിംഗ് തുടങ്ങിയ മുൻകാല സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചത്.


2021 ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്സ് (ഭേദഗതി) നിയമ പ്രകാരം, ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ നിയുക്ത ഉദ്യോഗസ്ഥരുടെ ആനുകാലിക വിശദീകരണങ്ങൾ മാത്രമേ അനുവദിക്കൂ. അതിനാൽ മാധ്യമ പ്രവർത്തകർ കവറേജിൽ ജാഗ്രതയും ഉത്തരവാദിത്ത്വവും പുലർത്തണമെന്നും കേന്ദ്രം അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home