ad
Deshabhimani

തൊഴിലാളികള്‍ക്ക് ഐക്യദാർഢ്യമറിയിച്ച്‌ ഇടതുപക്ഷ പാർടികൾ

print edition അടിച്ചമർത്താനാകില്ല

Noida Protest

തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടതുപക്ഷ പാർടികൾ ജന്തർ മന്തറിൽ നടത്തിയ ധർണ്ണ | ഫോട്ടോ: പി വി സുജിത്

avatar
സ്വന്തം ലേഖകൻ

Published on Apr 25, 2026, 03:38 AM | 1 min read

ന്യൂഡൽഹി: ശമ്പളവര്‍ധന ആവശ്യപ്പെട്ട് രാജ്യതലസ്ഥാന മേഖലയിലെ തൊഴിലാളികൾ നടത്തുന്ന സമരത്തിന്‌ ഐക്യദാർഢ്യവുമായി ഇടതുപക്ഷ പാർടികൾ. ഡൽഹി ജന്തർ മന്തറിൽ സിപിഐ എം, സിപിഐ, സിപിഐ എംഎല്‍ തുടങ്ങിയ പാർടികളാണ്‌ റാലി സംഘടിപ്പിച്ചത്‌. നോയ്‌ഡയിലെയും ഗാസിയാബാദിലെയും തൊഴിലാളി നേതാക്കളും പങ്കെടുത്തു. തൊഴിലാളികൾക്ക്‌ നേരെയുണ്ടായ ആക്രമണങ്ങളിൽ ആശങ്കയറിയിച്ച്‌ പാർടികൾ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, തൊഴിൽ മന്ത്രി എന്നിവർക്ക്‌ കത്തയച്ചു.


ന്യായമായ ആവശ്യങ്ങളുന്നയിച്ച്‌ സമരം ചെയ്യുന്ന തൊഴിലാളികളെ അടിച്ചമർത്താൻ ബിജെപി സർക്കാരിനാവില്ലെന്ന്‌ മുതിർന്ന സിപിഐ എം നേതാവ്‌ സുഭാഷിണി അലി പറഞ്ഞു. തൊഴിലാളികളെ പാകിസ്ഥാൻ ബന്ധം ആരോപിക്കുകയാണ്‌ യുപിയിലെ ആദിത്യനാഥ്‌ സർക്കാർ. ചൂഷണം ചെയ്‌തശേഷം തൊഴിലാളികളെ രാജ്യദ്രോഹികളെന്ന്‌ ആക്ഷേപിക്കുന്ന ബിജെപി രാഷ്‌ട്രീയം തിരിച്ചറിയണം –അവർ പറഞ്ഞു. സിപിഐ എം ഡൽഹി സംസ്ഥാന സെക്രട്ടറി അനുരാഗ്‌ സക്‌സേന, സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം അമർജിത്‌ ക‍ൗർ, സിപിഐ എംഎൽ കേന്ദ്ര കമ്മിറ്റിയംഗം ശ്വേതാരാജ്‌ തുടങ്ങിയവരും സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home