തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്
print edition മധുരാന്തകത്ത് സുഗന്ധി, ധാരാപുരത്ത് ലക്ഷ്മണൻ

പി സുഗന്ധി ,പി ലക്ഷ്മണന്‍
ചെന്നൈ: തമിഴ്നാട്ടിലെ മധുരാന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും അയിത്തോച്ചാടന മുന്നണി ജനറൽ സെക്രട്ടറിയുമായ പി സുഗന്ധി മധുരാന്തകത്തും സിപിഐ ധാരാപുരം താലൂക്ക് സെക്രട്ടറി പി ലക്ഷ്മണൻ ധാരാപുരത്തും ജനവിധിതേടും. മുന്നണിയിൽചേരാതെ സിപിഐ എം, സിപിഐ, സിപിഐ എംഎൽ ലിബറേഷൻ പാർടികള്‍ ഒരുമിച്ചാണ് മത്സരിക്കുന്നത്.
ബുധൻ രാവിലെ സുഗന്ധി പത്രിക സമർപ്പിച്ചു. എഐഡിഎംകെ എംഎൽഎമാരായിരുന്ന മരഗതം കുമാരവേലും പി സത്യഭാമയും രാജിവച്ച് ടിവികെയിൽ ചേർന്നതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. ഒക്ടോബർ ആറിനാണ് വോട്ടെടുപ്പ്.









0 comments