ad
Deshabhimani

print edition ബംഗാളിൽ മുന്നേറാൻ ഇടതുമുന്നണി

west bengal election

ദം ദം നോർത്തിൽ വോട്ടർമാർക്കൊപ്പം 
ദിപ്‌സിത ധർ,ഉത്തർപാര മണ്ഡലത്തിൽ മീനാക്ഷി മുഖർജിയുടെ 
പ്രചാരണം

avatar
ഗോപി

Published on Apr 12, 2026, 12:01 AM | 2 min read

കൊൽക്കത്ത: ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായ് പശ്ചിമ ബംഗാളിൽ മുന്നേറാൻ ഇടതുമുന്നണി. തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് മുഖ്യപോരാട്ടമെന്ന് വരുത്തി തീർക്കാനുള്ള മുഖ്യധാരമാധ്യമങ്ങളുടെ ശ്രമം തകർത്തെറിഞ്ഞ് ഇടതുമുന്നണിയുടെ യോഗങ്ങളിലും റാലികളിലും ജനം ഒഴുകിയെത്തുകയാണ്‌.


294 സീറ്റിൽ 252 സീറ്റിലാണ് ഇടതുമുന്നണി മത്സരിക്കുന്നത്. 30 ഇടങ്ങളിൽ ഇന്ത്യൻ സെക്കുലർ ഫ്രണ്ടിനും (ഐഎസ്എഫ്) 8 ഇടത്ത് സിപിഐ എംഎല്ലി(ലിബറേഷൻ) നും 4 ഇടങ്ങളിൽ സ്വതന്ത്രർക്കും പന്തുണ നൽകുന്നു. സിപിഐ എം 195, ഫോർവേഡ് ബ്ലോക്ക്- 23. സിപിഐ 16, ആർഎസ്-പി -16, മാർക്സിസ്റ്റ് ഫോർവേഡ് ബ്ലോക്ക് ഒന്ന്, ആർസിപിഐ ഒന്ന്, പശ്ചിമ ബംഗാൾ സോഷ്യലിസ്റ്റ് പാർടി ഒന്ന് എന്നിങ്ങനെയാണ് മുന്നണിയിലെ സീറ്റ്‌ വിഭജനം.


സിപിഐ എം സ്ഥാനാർഥികളിൽ 50 ശതമാനവും 50 വയസ്സിൽ താഴെയുള്ളവരാണ്‌. അഴിമതിയുടെ കൂത്തരങ്ങായ തൃണമൂലിൽനിന്നും വർഗീയത പടർത്തുന്ന ബിജെപിയിനിന്നും ബംഗാളിനെ രക്ഷിക്കുക എന്ന മുദ്രാവാക്യമാണ് ഇടതുമുന്നണി മുന്നോട്ടുവയ്‌ക്കുന്നത്‌.

കോൺഗ്രസ്‌ മുഴുവൻ സീറ്റിലും മത്സരിക്കുന്നുണ്ട്‌. 23, 29 തീയതികളിൽ രണ്ട്‌ ഘട്ടങ്ങളായിട്ടാണ് വോട്ടെടുപ്പ്.


കളം പിടിക്കാൻ യുവസാരഥികൾ


ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധ നേടി സിപിഐ എമ്മിന്റെ യുവ സ്ഥാനാർഥികൾ. 50 ശതമാനത്തിനടുത്ത്‌ യുവജനങ്ങളുമായാണ്‌ ഇടതുപക്ഷം മത്സര രംഗത്തുള്ളത്‌. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള പ്രചാരണങ്ങളിൽ ഏറെ മുന്നിലാണ്‌ ഇവർ. നഷ്ടപ്പെട്ട മണ്ഡലങ്ങൾ യുവ സാരഥികളിലൂടെ തിരിച്ചുപിടിക്കാനാകുമെന്നാണ്‌ സിപിഐ എം പ്രതീക്ഷ.


സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ മീനാക്ഷി മുഖർജി ഉത്തർപാര മണ്ഡലത്തിലാണ്‌ ജനവിധി തേടുന്നത്‌. മീനാക്ഷി പങ്കെടുക്കുന്ന യോഗങ്ങളിൽ വൻ ജനപങ്കാളിത്തമാണ്‌. സംസ്ഥാനത്ത്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെയുള്ള പ്രക്ഷോഭങ്ങളുടെ മുഖമാണ്‌ മീനാക്ഷി.


ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ധ്രുബജ്യോതി സഹ ഖാർഗ്രം മണ്ഡലത്തിൽ മത്സരിക്കുന്നു. സർവേയിൽ ഖാർഗ്രാം മണ്ഡലം ധ്രുബജ്യോതിയിലൂടെ ഇടതുപക്ഷം തിരിച്ചുപിടിക്കുമെന്ന്‌ വിലയിരുത്തലുകളുണ്ട്‌. രാത്രി വരെ മണ്ഡലത്തിൽ തുടരുന്ന പ്രചാരണ പ്രവർത്തനങ്ങളിൽ നിരവധിയാളുകളാണ്‌ പങ്കെടുക്കുന്നത്‌.


എസ്‌എഫ്‌ഐയുടെ മുൻ ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസ്‌ ദം ദം മണ്ഡലത്തിൽ നിന്നാണ്‌ ജനവിധി തേടുന്നത്‌. മണ്ഡലത്തിലെ അടിസ്ഥാന പ്രശ്‌നങ്ങൾ ഉൾപ്പെടെ ഉയർത്തിയാണ്‌ മയൂഖിന്റെ പ്രചാരണം. എസ്‌എഫ്‌ഐ മുൻ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറിയായ ദിപ്‌സിത ധർ ദം ദം നോർത്ത്‌ മണ്ഡലത്തിലാണ്‌ മത്സരിക്കുന്നത്‌. മണ്ഡലത്തിലെ ഒരോ വോട്ടർമാരേയും കണ്ടാണ്‌ ദിപ്‌സിതയുടെ പ്രചാരണം. മണ്ഡലത്തിലെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി ദിപ്‌സിത സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്‌ക്കുന്ന പോസ്റ്റുകൾക്ക്‌ വൻ പിന്തുണ ലഭിക്കുന്നു.


കൂച്ച്‌ ബിഹാർ നോർത്തിൽ നിന്ന്‌ എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ പ്രണായ്‌ കാർജെ, 
പുരുലിയയിൽ സംസ്ഥാന കമ്മിറ്റിയംഗം സായന്ത്‌ ഘോഷ്‌, ബാലിഗഞ്ചിൽ അഫ്രീൻ ബീഗം ശിൽപി തുടങ്ങിയവരും മത്സര രംഗത്തുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home