രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി തെളിവുകളിലെ യുവതി
ഇന്ത്യയിൽ വന്നിട്ടുപോലുമില്ല, പിന്നെങ്ങിനെ വോട്ട് ചെയ്യും, ഞെട്ടലോടെ ലാരിസ

ന്യൂഡൽഹി: ഹരിയാണ തെരഞ്ഞെടുപ്പിൽ തന്റെ ചിത്രം ദുരുപയോഗം ചെയ്ത് വ്യാപകമായി വ്യാജ വോട്ടുകൾ ചേർത്തതായുള്ള വിവാദത്തിൽ പ്രതികരണവുമായി ബ്രസീലിയൻ യുവതി ലാരിസ.
രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിനു പിന്നാലെ തന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്സിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ലാരിസ വ്യക്തമാക്കി. ഇതോടെയാണ് കാര്യങ്ങൾ ശ്രദ്ധിച്ചത്.
‘സുഹൃത്തുക്കളെ, ഒരു ഭീകര തമാശ പറയാം. ഇന്ത്യയിൽ വോട്ടിനായി എന്റെു ചിത്രം അവർ ഉപയോഗിക്കുന്നു. അതെന്റെ ഒരു പഴയ ഫോട്ടോ ആണ്. അവർ പരസ്പരം മത്സരിക്കുമ്പോൾ എന്നെ ഇന്ത്യക്കാരിയായി ചിത്രീകരിക്കുന്നു. എന്ത് ഭ്രാന്താണിത്?’, ലാരിസ വീഡിയോയിൽ പറയുന്നു.
'രാഹുൽ ഗാന്ധി പുറത്തുവിട്ട രേഖകളിൽ ഉള്ളത് തന്റെ പഴയ ചിത്രമാണെന്നും അവർ വ്യക്തമാക്കി. ഇന്ത്യൻ രാഷ്ട്രീയവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. എന്റെ അനുവാദമില്ലാതെയാണ് ചിത്രം ഉപയോഗിച്ചിരിക്കുന്നത്. ഞാൻ ഒരിക്കലും ഇന്ത്യയിൽ പോയിട്ടില്ല. ഇപ്പോൾ മോഡൽ ജോലി ചെയ്യുന്നില്ല. ബ്രസീലിയൻ ഡിജിറ്റൽ ഇൻഫ്ലുവൻസറാണ്. ലാരിസ വീഡിയോയിൽ പറഞ്ഞു.
ഇന്ത്യക്കാരെ എന്റെ ഇൻസ്റ്റഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നു. നിരവധി ഇന്ത്യക്കാരെയാണ് എനിക്ക് ഫോളോവേഴ്സ് ആയി ലഭിച്ചിരിക്കുന്നത്. നിരവധി പേർ തന്റെ ഫോട്ടോയ്ക്ക് കമന്റ് ചെയ്യുന്നുണ്ട്. ഇന്ത്യയിൽ വൈകാതെ തന്നെ താൻ പ്രസിദ്ധയാകുമെന്നും അവർ വീഡിയോയിൽ പറഞ്ഞു.
Related News
തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും ചേർന്ന് ഹരിയാണയിൽ വലിയ വോട്ട് കൊള്ള നടത്തിയെന്ന ഗുരുതര ആരോപണവുമായാണ് കഴിഞ്ഞ ദിവസം ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
ഹരിയാണയിൽ രണ്ടുകോടി വോട്ടുള്ളതിൽ 25.41 ലക്ഷം വ്യാജവോട്ടാണ്. കോൺഗ്രസുകാരടങ്ങുന്ന 3.5 ലക്ഷം യഥാർഥ വോട്ട് ഒഴിവാക്കി. കോൺഗ്രസ് തോറ്റ എട്ടുമണ്ഡലങ്ങളിൽ ആകെ വോട്ടുവ്യത്യാസം 22,729 മാത്രമാണ്. കോൺഗ്രസിന് ലഭിച്ചത് 53.31 ലക്ഷം വോട്ടും (37 സീറ്റ്) ബിജെപിക്ക് 55.49 ലക്ഷവും (48 സീറ്റ്). 62 സീറ്റുവരെ നേടി കോൺഗ്രസ് ജയിക്കുമെന്ന് അഞ്ച് എക്സിറ്റ് പോളുകൾ പ്രവചിച്ചു. തപാൽ വോട്ടുകളിൽ കോൺഗ്രസിന് 73-ഉം ബിജെപിക്ക് 17-ഉം മണ്ഡലങ്ങൾ ലഭിച്ചിട്ടും പരാജയപ്പെട്ടത് ഈ ക്രമക്കേടുകൊണ്ടാണെന്ന് രാഹുൽ പറഞ്ഞു.
Related News
സീമ, സ്വീറ്റി, സരസ്വതി, രശ്മി, വിൽമ എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ ആവർത്തിച്ച് ഉപയോഗിച്ചിരിക്കുന്ന ഒരേ സ്ത്രീയുടെ ഫോട്ടോ കാണിക്കുന്ന വോട്ടർ പട്ടികയുടെ ഒരു ഭാഗം രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചു. “ആരാണ് ഈ സ്ത്രീ? അവൾ എവിടെ നിന്നാണ് വരുന്നത്?” ആ സ്ത്രീ ഇന്ത്യക്കാരിയല്ലെ, മറിച്ച് ദുരുപയോഗം ചെയ്യപ്പെട്ട ഒരു ബ്രസീലിയൻ മോഡലാണ് എന്ന് അദ്ദേഹം ചൂണ്ടികാണിച്ചു. വ്യാജ വോട്ട് ചേർത്തതിന്റെ ഒരു ഉദാഹരണം എടുത്തു കാട്ടുകയായിരുന്നു രാഹുൽ.
അതേ യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാജം വെളിപ്പെടുത്തി എത്തിയത്.










0 comments