print edition അതിർത്തി ഗ്രാമത്തിന്റെ അണയാത്ത ആവേശം

പ്ലാമൂട്ടുക്കട സാംസ-്കാരിക കൂട്ടായ്മയുടെ ഗ്രാമീണ പുരസ്കാരം വി എസ് അച്യുതാനന്ദന് സമ്മാനിക്കുന്നു (ഫയൽ ചിത്രം)
ബി ആർ അജീഷ് ബാബു
Published on Jul 21, 2026, 01:45 AM | 1 min read
പാറശാല: അതിർത്തിഗ്രാമത്തിനെന്നും പ്രിയപ്പെട്ടവനായിരുന്നു വി എസ് അച്യുതാനന്ദൻ. പാറശാലയിൽ നിരവധി പരിപാടികളിൽ പങ്കെടുത്ത വി എസ് ഇടതുപക്ഷ പ്രസ്ഥാനത്തിനാകെ കരുത്തേകി. കൊല്ലയിൽ പഞ്ചായത്തിന്റെ 50–-ാം വാർഷികാഘോഷം ഉദ്ഘാടനംചെയ്യാൻ സംഘാടകർ എത്തിച്ചതും വി എസിനെ. പാറശാലയിൽ നടന്ന ജില്ലാ പഞ്ചായത്തിന്റെ ഗെയിംസ് ഫെസ്റ്റ്, പഞ്ചായത്തിന്റെ വൃദ്ധസദനം ഉദ്‌ഘാടനം, വ്ളാത്താങ്കര കാഞ്ഞിരംമൂട്ട് കടവിൽ എൻ സഹദേവൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഓണത്തിന് ഒരുപിടി അന്നം പരിപാടി തുടങ്ങിയവയ്ക്കും വി എസ് എത്തി.
ചെങ്കൽ വലിയകുളത്ത് ഓണാഘോഷപരിപാടിയിൽ പങ്കെടുത്ത വി എസിനെ ഗ്രാമവാസികൾ ആവേശത്തോടെ ഓർക്കുന്നു. 2016ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി. വിവിധ പദ്ധതികൾ, പാർടി ഓഫീസ് ഉദ്‌ഘാടനം എന്നിവയിലെല്ലാം സ്ഥിരസാന്നിധ്യം. സാംസ്കാരികകൂട്ടായ്മ ഗ്രാമീണപുരസ്‌കാരം നൽകി അദ്ദേഹത്തെ ആദരിച്ചു. 95–ാം വയസ്സിൽ സാംസ്കാരികകൂട്ടായ്മ വി എസിന് ഗംഭീര സ്വീകരണവും നൽകി. 95 സംഘടനകളുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങളിൽ ഒന്നായിരുന്നുവെന്ന് അദ്ദേഹം നാട്ടുകാരോട് പറഞ്ഞു.
കേരളത്തിൽ ആദ്യമായി വി എസിന്റെ 60 അടി ഉയരത്തിൽ ഫ്ലക്‌സ് ഉയർത്തിയത് പ്ലാമൂട്ടുക്കടയിലാണ്. ചൊവ്വ വൈകിട്ട് അഞ്ചിന് പ്ലാമൂട്ടുക്കടയിൽ അനുസ്‌മരണം നടത്തും.










0 comments