ad
Deshabhimani

print edition മല്യക്ക്‌ പിറന്നാളാഘോഷം ലളിത്‌ മോദി വക

Lalit Modi in Vijay Mallya birthday celebrations
വെബ് ഡെസ്ക്

Published on Dec 19, 2025, 02:00 AM | 1 min read


ലണ്ടൻ

രാജ്യത്തെ ബാങ്കുകളില്‍നിന്ന് വൻതുക വായ്‌പ എടുത്തശേഷം തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയുടെ എഴുപതാം പിറന്നാളിന് മുന്നോടിയായി ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദിയുടെ വക ആഘോഷം.


കള്ളപ്പണക്കേസില്‍ ഇഡി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ലളിത് മോദിയുടെ ലണ്ടനിലെ ബെൽഗ്രേവ് സ്‌ക്വയറിലെ വസതിയിലായിരുന്നു ചടങ്ങ്. പരിപാടിയില്‍ അതിഥിയായെത്തിയ പ്രശസ്‌ത ഫോട്ടോഗ്രാഫർ ജിം റൈഡെൽ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ഫാർമകമ്പനിയായ ബയോകോണിന്റെ സ്ഥാപക കിരൺ മജുംദാർ ഷാ, നടൻ ഇദ്രിസ് എൽബ, ഫാഷൻ ഡിസൈനർ മനോവിരാജ് ഖോസ്‌ല തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.


ലളിത് മോദിയുടെ 63–ാം ജന്മദിനാഘോഷം അടുത്തിടെ ലണ്ടൻ മേഫെയറിലെ മാഡോക്‌സ്‌ ക്ലബ്ബിൽ നടന്നപ്പോൾ വിജയ് മല്യ ഉൾപ്പെടെയുള്ള അടുത്ത സുഹൃത്തുക്കള്‍ പങ്കെടുത്തിരുന്നു. വിജയ് മല്യ വിവിധ ബാങ്കുകള്‍ക്ക് 22,065 കോടി രൂപ നല്‍കാനുണ്ട്.


മല്യയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ അനന്തമായി നീളുകയാണ്. സാന്പത്തിക ക്രമക്കേടുകളെത്തുടർന്ന്‌ 2010ലാണ്‌ ലളിത്‌ മോദി ഇന്ത്യ വിടുന്നത്‌. കള്ളപ്പണം വെളുപ്പിക്കൽ, ഫെമ ലംഘനം തുടങ്ങിയ കേസുകളിൽ ലളിത് മോദിക്കെതിരെ ഇഡി നടപടിയെടുത്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home