ലഡുവിന് ടൊമാറ്റോ സോസ് നൽകിയില്ല: മലയാളികളായ റെസ്റ്റാറന്‍റ് ജീവനക്കാർക്ക് മർദനം

attack for laddu
വെബ് ഡെസ്ക്

Published on May 26, 2025, 01:08 PM | 1 min read

ചെന്നെെ: ലഡുവിന് ടൊമാറ്റോ സോസ് നൽകാത്തതിന് തമിഴ്നാട്ടിൽ മലയാളികളായ റെസ്റ്ററന്‍റ് ജീവനക്കാരെ മർദിച്ചതായി പരാതി.മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നിസാർ, താജുദ്ദീൻ, വേങ്ങര സ്വദേശി സാജിദ് എന്നിവർക്കാണ് മർദ്ദനമേറ്റത്.


ഇരുമ്പു പൈപ്പും ചട്ടുകവും കൊണ്ടാണ് ആക്രമിച്ചത്.കടലൂര്‍ ജില്ലയിലെ വൃദ്ധാചലത്തുള്ള ക്ലാസിക് കഫെ ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ രാത്രിയാണ് സംഭവം.


പ്രദേശവാസികളായ മൂന്ന് യുവാക്കളാണ് ജീവനക്കാരെ മര്‍ദിച്ചത്. ലഡുവിന് സോസ് കൂട്ടി കഴിക്കില്ലെന്ന് പറഞ്ഞതോടെ ആക്രമിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home