print edition അമിത് ഷായെ വിമർശിച്ചതിന് കേസ്

ലഡാക്ക് : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമർശിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന് കേസെടുത്തു. യോഗേഷ് പർമാർ എന്നയാൾക്കെതിരെയാണ് ലഡാക്ക് പൊലീസ് കേസെടുത്തത്.
വീഡിയോയിൽ അപകീർത്തികരവും വിദ്വേഷജനകവുമായ ഉള്ളടക്കമുണ്ടെന്നാണ് പൊലീസ് വാദം. ദേശീയ ഐക്യത്തിന് വിരുദ്ധമായി പ്രവർത്തിക്കൽ, സമാധാനാന്തരീക്ഷം തകർക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. വീഡിയോ ചിത്രീകരിച്ചത് മൈസൂരുവിലാണെന്നും കേസ് കൈമാറുമെന്നും ലഡാക്ക് പൊലീസ് പറഞ്ഞു.









0 comments