മുംബൈ കുർളയിൽ മണ്ണിടിച്ചിൽ; രണ്ട് മരണം, ആറ് പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

മുംബൈ കുർളയിൽ മണ്ണിടിച്ചിലിൽ തകർന്ന വീട് | Image Credit: The Hindu
മുംബൈ : കുർളയിൽ ബുധനാഴ്ച പുലർച്ചെ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്ക്. അവശിഷ്ടങ്ങൾക്കിടയിൽ ആറ് പേരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എൻഡിആർഎഫ് ഉദ്യോഗസ്ഥരും ബിഎംസി ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഈ മണ്ണിടിച്ചിൽ ലെവൽ 2 സംഭവമാണെന്ന് റിപ്പോർട്ട് ചെയ്തു. ചിരാഗ് നഗറിലെ ഗൗഷ്യ ചാലിൽ ഇന്ന് പുലർച്ചെ 3.48നാണ് മണ്ണിടിച്ചിലുണ്ടായത്.
മരിച്ച രണ്ട് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. സോഹെൽ അൻസാരി (18), മുഹമ്മദ് അൻസാരി (14) എന്നിവരാണ് മരിച്ചത്. ഇരുവരെയും രാജവാടി ആശുപത്രിയിലേക്ക് മാറ്റി.









0 comments