ad
Deshabhimani

യുവനടി സഞ്ജിത ഉ​ഗാലെ വീടിനുള്ളിൽ മരിച്ച നിലയിൽ

Suicide

സജ്ഞിത ഉ​ഗാലെ

വെബ് ഡെസ്ക്

Published on Jun 15, 2026, 04:06 PM | 1 min read

മുംബൈ: പ്രശസ്ത യുവനടി സഞ്ജിത ഉ​ഗാലെയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുംബൈ നളസോപാരയിലെ വീട്ടിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുങ്കും ഭാഗ്യ എന്ന പരമ്പരയാണ് സഞ്ജിതയെ പ്രശസ്തയാക്കിയത്. തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട വേഷങ്ങളിലൊന്നായും ആത്മവിശ്വാസം നൽകിയ വേഷമായും സഞ്ജിത ഈ സീരിയലിനെ വിശേഷിപ്പിച്ചിരുന്നു.


താരത്തിന്റെ അപ്രതീക്ഷിത വിയോ​ഗം സിനിമാ-സീരിയൽ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചു. കുങ്കും ഭാ​ഗ്യ എന്ന പരമ്പരയ്ക്ക് പുറമെ, 'സജൻ ഘർ', 'ഡിൽവാലി ദുൽഹ ലേ ജായേഗി', 'വാഗ്ലെ കി ദുനിയ' തുടങ്ങിയ പരമ്പരകളിലും സഞ്ജിത ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ടെലിവിഷൻ രംഗത്ത് മാത്രമല്ല, വെള്ളിത്തിരയിലും തന്റെ സാന്നിധ്യം അറിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വിക്കി കൗശൽ പ്രധാന വേഷത്തിൽ എത്തിയ 'ഛാവ' എന്ന ചിത്രത്തിൽ താരാബായി എന്ന കഥാപാത്രത്തെയാണ് സഞ്ജിത അവതരിപ്പിച്ചത്.


മരിക്കുന്നതിന് തൊട്ടുമുമ്പ് ഇൻസ്റ്റാഗ്രാമിൽ സഞ്ജിത ഒരു റീൽ വീഡിയോ പങ്കുവെച്ചിരുന്നു. ഒരു പാട്ടിന് നൃത്തം ചെയ്യുന്ന ഈ വീഡിയോയിൽ അവർ അതീവ സന്തോഷവതിയായാണ് കാണപ്പെട്ടത്. തികച്ചും അപ്രതീക്ഷിതമായ ഈ വിയോഗത്തിന്റെ കാരണം എന്താണെന്നത് ഇപ്പോഴും അവ്യക്തമാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും മരണത്തിലേയ്ക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലുമാണെന്ന് പൊലീസ് പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home