Deshabhimani

നട്ടുച്ചയ്ക്കാണോ പാറപ്പുറത്ത് 
 കയറേണ്ടത് ?

thoongampara

തൂങ്ങാംപാറ ഇക്കോ ടൂറിസം പദ്ധതിയുടെ പ്രവർത്തന സമയം സൂചിപ്പിക്കുന്ന ബോർഡ്

വെബ് ഡെസ്ക്

Published on Nov 17, 2026, 11:38 PM | 1 min read

കാട്ടാക്കട

നട്ടുച്ചയ്ക്ക് പാറയ്ക്ക് മുകളിലിരിക്കാന്‍ നട്ടപ്രാന്തുണ്ടോ? തൂങ്ങാംപാറയില്‍ എത്തുന്ന സഞ്ചാരികളില്‍നിന്ന് ഇങ്ങനെയൊരു ചോദ്യം ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. രാവിലത്തെ കോടമഞ്ഞ് ആസ്വദിക്കേണ്ട സഞ്ചാരികളെ യുഡിഎഫ് സര്‍ക്കാര്‍‌ തൂങ്ങാംപാറയിലേക്ക് പ്രവേശിപ്പിക്കില്ല. രാവിലെ പത്ത് മുതൽ വൈകിട്ട് 6.30 വരെ മാത്രമാണ് ഇവിടേക്കുള്ള പ്രവേശനം സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. യുപിഐ പേയ്മെന്റുകൾ മാത്രമേ സ്വീകരിക്കുകയുമുള്ളു. കാട്ടാക്കട പഞ്ചായത്തിലെ തൂങ്ങാംപാറയെ ഇക്കോ ടൂറിസം കേന്ദ്രമാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു കോടി രൂപ വിനിയോഗിച്ച് ക്രമീകരണങ്ങള്‍ ഒരുക്കി. വാഷ്റൂമുകളും ഓപ്പൺ സ്റ്റേജുമടക്കം നിർമിച്ചു. പുലർകാലത്തെ കോടമഞ്ഞും അസ്തമയവുമാണ് ഇവിടുത്തെ പ്രത്യേകത. ഇതുകാണാന്‍ എത്തിയിരുന്ന സഞ്ചാരികള്‍ക്കുവേണ്ടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അടിസ്ഥാന സൗകര്യവികസനം നടത്തിയത്. എന്നാല്‍, ഡിടിപിസിയുടെയും സ്ഥലം എംഎൽഎയുടേയും ആസൂത്രണപ്പിഴവ് സഞ്ചാരികളെ തൂങ്ങാംപാറയില്‍നിന്ന് അകറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home