Deshabhimani

വളരാതെ വെൽനെസ് പാർക്ക്‌

welnes park

മീരാൻകടവിൽ വെൽനെസ് പാർക്ക് നിർമാണം നിലച്ചനിലയിൽ

വെബ് ഡെസ്ക്

Published on Nov 17, 2026, 11:35 PM | 1 min read

ചിറയിൻകീഴ്

അഞ്ചുതെങ്ങ് മീരാൻകടവിൽ വെൽനെസ് പാർക്കിന്റെയും ബോട്ട് ജെട്ടിയുടെയും നിർമാണം നിലച്ചു. അഞ്ചുതെങ്ങ്- കടയ്ക്കാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മീരാൻകടവ് പാലത്തിനുതാഴെ അഞ്ചുതെങ്ങ് പഞ്ചായത്തിന്റെ പരിധിയിലാണ് വെൽനെസ്‌ പാർക്ക്‌ നിർമാണം ആരംഭിച്ചത്‌. വെസ്റ്റ് കോസ്റ്റ് കനാൽ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ എൽഡിഎഫ് സർക്കാർ 1.5 കോടി രൂപ അനുവദിച്ചിരുന്നു. കോസ്റ്റൽ ഷിപ്പിങ്‌ ആൻഡ് ഇൻലാൻഡ് നാവിഗേഷൻവകുപ്പിനായിരുന്നു നിർമാണച്ചുമതല. എന്നാൽ, യുഡിഎഫ്‌ സർക്കാർ കരാർ കമ്പനിക്ക് ഫണ്ട്‌ നൽകാത്തതിനാൽ നിർമാണം മുടങ്ങി. കുട്ടികളുടെ പാർക്ക്, വിശ്രമകേന്ദ്രം, ബോട്ടുജെട്ടി, ശുചിമുറി, വെൽനെസ് സെന്റർ, സൗന്ദര്യവൽക്കരണം തുടങ്ങിയവയായിരുന്നു പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home