‘എന്ന് തീരും ഈ ദുരിതജീവിതം’

കാട്ടാക്കട ജങ്ഷനിലെ ഗതാഗത കുരുക്ക്
കാട്ടാക്കട
‘എന്ന് തീരുമീ ദുരിതജീവിതം... ’ സ്കൂൾ–കോളേജ്–ഓഫീസ് സമയങ്ങളിൽ കാട്ടാക്കട ജങ്‌ഷനിലെ ഗതാഗതക്കുരുക്കിൽപ്പെടുന്നവരുടെ സ്ഥിരം വാക്കുകളാണിത്. രാവിലെയും വൈകിട്ടും മണിക്കൂറുകളോളമാണ് കുരുക്ക്. പരിഹാരം കാണാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാർ തുടക്കമിട്ട പദ്ധതി എങ്ങുമെത്താതെ വഴിയിലിഴയുകയാണ്. വ്യാപാരികളുടെ പരാതിയെ തുടർന്നാണ് ഭൂമി ഏറ്റെടുത്ത് ജങ്‌ഷൻ വികസിപ്പിക്കാൻ എൽഡിഎഫ് സർക്കാർ നടപടി സ്വീകരിച്ചത്. ഭൂമിയുടെ നഷ്ടപരിഹാരം വിതരണം ചെയ്യാൻ ബജറ്റിൽ 57.78 കോടിയും റോഡ് വികസനത്തിന് 24 കോടിയും അനുവദിച്ചു. ആദ്യ റീച്ചിൽ ഭൂമി നഷ്ടപ്പെടുന്നവർക്കുള്ള തുകയുടെ വിതരണം 2026 മാർച്ച് 10ന് ആരംഭിച്ചു. എന്നാൽ, പുതിയ സർക്കാരും പുതിയ എംഎൽഎയും എത്തിയതോടെ തുടർനടപടി ഉണ്ടായിട്ടില്ല. യുഡിഎഫ് സർക്കാർ ആറുമാസം പിന്നിടുമ്പോൾ ഇന്നും ഇഴഞ്ഞുനീങ്ങുന്ന വാഹനങ്ങളുടെ നീണ്ടനിരയാണ് നിഷ്‌ക്രിയത്വത്തിന്റെ നേർസാക്ഷ്യം.








0 comments